ഇന്ന് ജൂണ്‍ 27 ഹെലെന്‍ കെല്ലര്‍ ദിനം. നിശ്ചയ ദാര്‍ഢ്യം കൊണ്ട് ഏതു പരിമിതിയേയും തോല്‍പ്പിക്കാം എന്ന് പഠിപ്പിച്ച ഹെലെന്‍ കെല്ലറുടെ ജന്മ ദിനം.
1880 ജൂണ്‍ 27 ന് അലബാമയിലെ ടസ്‌കംബിയയിലാണ് ഹെലെന്‍ കെല്ലര്‍ ജനിച്ചത്. തന്റെ രണ്ടാം ജന്മദിനത്തിന് ഏതാനും മാസങ്ങള്‍ക്കുമുന്‍മ്പ് വന്ന സ്‌കാര്‍ലറ്റ് ജ്വരം എന്ന അസുഖം ഹെലന്റെ കാഴ്ച്ചയും കേള്‍വിയും കവര്‍ന്നു. ഏഴു വയസിനുശേഷമാണ് ഹെലെന്‍ തന്റെ വിദ്യഭ്യാസം ആരംഭിക്കുന്നത്.
ആനി സള്ളിവന്‍ എന്ന അദ്യാപികയുടെ സഹായത്തോടെയയിരുന്നു ഹെലന്റെ പഠനം.പരിമിതികളെ തോല്‍പ്പിച്ച് അദ്ധ്യാപികയും എഴുത്തുകാരിയും പ്രഭാഷകയുമായ ഹെലന്‍ നിരവധി പുസ്തകങ്ങള്‍ക്കും ജീവന്‍ നല്‍കി. അന്ധരുടെയും സ്ത്രീകളുടെയും വോട്ടവകാശത്തിനു വേണ്ടി ഹെലന്‍ വാദിച്ചു. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്റെ സഹസ്ഥാപകയുമായിരുന്നു ഇവര്‍.
1938ല്‍ അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്‌ലിന്‍ ഡി റൂസ്വെല്‍റ്റാണ് ആദ്യമായി ഹെലന്‍ കെല്ലര്‍ ദിനം പ്രഖ്യാപിച്ചത്. തന്റെ കുറവുകളെ പഴിച്ച് വീടുകള്‍ക്കുള്ളില്‍ കഴിയുന്നവര്‍ക്കും പലതും ചെയ്യാനാകുമെന്നും ദൃഢ നിശ്ചയവും പരിശ്രമവും കൊണ്ട് ജീവിത്തിലെ ഏതു പ്രതിസന്ധിയേയും മറികടക്കാന്‍ സാധിക്കുമെന്നും നമ്മളെ ഓര്‍മിപ്പിക്കുന്നതാണ് ഈ ദിനം.