ഇന്ന് ജൂലൈ 2 ലോക സ്പോര്‍ട്സ് ജേണലിസ്റ്റ് ദിനം. സ്‌പോര്‍ട്‌സ് ജേണലിസത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലോക സ്പോര്‍ട്സ് ജേണലിസ്റ്റ് ദിനത്തിലൂടെ ലക്ഷ്യമിടുന്നത്.കായിക ഇനങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടിങാണ് സ്‌പോര്‍ട്‌സ് ജേണലിസം.
എല്ലാ മാധ്യമ സ്ഥാപനത്തിന്റെയും അഭിവാജ്യമായ ഘടകമാണ് സ്‌പോര്‍ട്‌സ് ജേണലിസം. ലോക സ്പോര്‍ട്സ് ജേണലിസ്റ്റ് ദിനം ആഘോഷിക്കുന്നതിന്റെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്ന് സ്‌പോര്‍ട്‌സിനെക്കുറിച്ചുള്ള ആഗോള അവബോധം വളര്‍ത്തുക എന്നതാണ്. ഓരോ വ്യക്തികളുടെ വളര്‍ച്ചയില്‍ സ്‌പോര്‍ട്‌സിന് വലിയ പ്രാധാന്യമുണ്ട്, ഇത് ഒരു വിനോദമായും തൊഴില്‍ സാധ്യതയായും വര്‍ത്തിക്കുന്നു.
ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് പ്രസ് അസോസിയേഷന്റെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് 1994-മുതല്‍ ഈ ദിനം ആചരിക്കുന്നത്. സ്‌പോര്‍ട്‌സ് ജേണലിസം 1800-കളുടെ തുടക്കത്തില്‍ എലൈറ്റ് ക്ലാസിന്റെ ഒരു പ്രധാന ഭാഗമായി ആരംഭിച്ചു. കാലക്രമേണ, സ്പോര്‍ട്സ് ജര്‍നലിസം ജനപ്രിയമായി. ലോകമെമ്പാടുമുള്ള കായിക അസോസിയേഷനുകള്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചാണ് ഈ ദിനം ആഘോഷിക്കുന്നത്.