ഇന്ന് ലോക സമുദ്ര ദിനം.2008ലാണ് ഐക്യരാഷ്ട്രസഭ ജൂണ്‍ 8 ഔദ്യോഗികമായി ലോക സമുദ്ര ദിനമായി അംഗീകരിച്ചത്.
സമുദ്രത്തിന്റെയും അതിലെ വൈവിധ്യമാര്‍ന്ന സമുദ്രജീവികളെയും അവയുടെ ആവാസവ്യവസ്ഥയെയും നിലനിര്‍ത്തുകയും സമുദ്ര വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം അവയെ സുസ്ഥിരമായി ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാമൂഹിക അവബോധം വളര്‍ത്തുന്നതിനാമാണ്
ലോക സമുദ്ര ദിനം ആചരിക്കുന്നത്.1992 ല്‍ കാനഡയിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഡെവലപ്‌മെന്റ് ഓഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാനഡ എന്നീ സംഘടനകള്‍ ബ്രസീലിലെ റിയൊ ഡി ജനീറോയില്‍ നടന്ന ഭൗമ ഉച്ചകോടിയില്‍ ഈ ആശയം ആദ്യം നിര്‍ദ്ദേശിച്ചത്.
2002 മുതല്‍ ലോക സമുദ്ര ദിനത്തിന്റെ ആഗോളം ഏകോപനം ആരംഭിച്ചത്.6 വര്‍ഷങ്ങള്‍ക്ക് ശേഷം 2008 ലാണ് ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി ജൂണ്‍ 8 ലോക സമുദ്ര ദിനമായി അംഗീകരിച്ചത്.നമ്മുടെ സമുദ്രങ്ങള്‍ നമ്മുടെ ഉത്തരവാദിത്തം' എന്ന സന്ദേശവുമായി 2009 ജൂണ്‍ 8ന് ആദ്യസമുദ്രദിനം ആചരിക്കപ്പെട്ടു.
സമുദ്രത്തിലുണ്ടാകുന്ന വ്യതിയാനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനും സമുദ്രസംരക്ഷണത്തിനുള്ള കര്‍മ്മപരിപാടികളും ആദ്യ സമുദ്ര ദിനത്തില്‍ ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചു.