ഒരു കുഞ്ഞിനെ ദത്തെടുക്കണമെന്ന് ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍, പക്ഷേ നിങ്ങള്‍ വിവാഹിതരല്ല അല്ലെങ്കില്‍ സിംഗിള്‍ പാരന്റാണ് അപ്പാള്‍ എന്തു ചെയ്യും? നിയമനടപടികളില്‍ കുടുങ്ങി ആ ആഗ്രഹം സാധിക്കാതെ പോയോ? എങ്കില്‍ നിങ്ങള്‍ക്കായാണ് ഈ സന്തോഷ വാര്‍ത്ത
ദത്തെടുക്കല്‍ നിയമങ്ങളില്‍ അഴിച്ചുപണിയുമായി കേന്ദ്ര ശിശുക്ഷേമ മന്ത്രാലയം രംഗത്ത് വന്നിരിക്കുകയാണ്.
എന്താണ് പുതിയ നിയമം
സിംഗിള്‍ പാരന്റിനും അവിവാഹിതരായവര്‍ക്കും ഇവര്‍ക്കു പുറമേ പങ്കാളി മരിച്ചവര്‍ക്കും വിവാഹബന്ധം വേര്‍പെടുത്തിയവര്‍ക്കും മക്കളുള്ളവര്‍ക്കും
ഇനി മുതല്‍ കുട്ടികളെ ദത്തെടുക്കാന്‍ സാധിക്കും. പരിചരണകാലാവധി അഞ്ച് വര്‍ഷം എന്നത് 2 വര്‍ഷമാക്കി. അതായത് 2 വര്‍ഷത്തെ പരിചരണത്തിന് ശേഷം ഇനി മുതല്‍ കുട്ടികളെ ദത്തെടുക്കാം.
നിബന്ധനകൾ നോക്കാം
ഇതിന് കുറച്ചു നിബന്ധനകള്‍ ഉണ്ട്, എന്താണന്നല്ലേ...
സിംഗിള്‍ പാരന്റോ അവിവാഹിതയോ ആയ സ്ത്രീയ്ക്ക് ലിംഗഭേദമന്യേ ആണ്‍കുട്ടിയേയോ പെണ്‍കുട്ടിയേയോ ദത്തെടുക്കാം, എന്നാല്‍ പുരുഷന് ആണ്‍കുട്ടിയെ മാത്രമാണ് ദത്തെടുക്കാന്‍ സാധിക്കുക.
6 മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികളെയും 12- 18 വരെയുള്ള കുട്ടികളേയുമാണ് ദത്തെടുക്കാന്‍ സാധിക്കുക. 6 മുതല്‍ 12 വരെയുള്ള കുട്ടികളെ ദത്തെടുക്കുന്നതിനുള്ള രക്ഷിതാവിന്റെ പ്രായം 55 ആണ്, 12 -18 വരെ യുള്ളവരെ ദത്തെടുക്കാന്‍ 60 വയസാണ് പ്രായപരിധി
വിവാഹിതരായ ദമ്പതികളുടെ കാര്യത്തില്‍ രണ്ടുപേരുടേയും സമ്മതം ദത്തെടുക്കല്‍ നടപടിക്ക് ആവശ്യമാണ്.
ദത്തെടുക്കുന്നവരുടെ പ്രായം പരിഗണിച്ചാണ് ദത്തുനല്‍കുന്ന കുഞ്ഞുങ്ങളെയും നിശ്ചയിക്കുന്നത്.4 വയസ്സുവരെ പ്രായമുള്ള കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതിന് ദമ്പതിമാരാണെങ്കില്‍ ഇരുവര്‍ക്കും കൂടി 90വയസാവണം. സിംഗിള്‍ പേരന്റാണെങ്കില്‍ പ്രായം 45 വയസ്സാകണം
അനാഥരും മാതാപിതാക്കള്‍ ഉപേക്ഷിച്ച കുട്ടികളേയുമാണ് ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റിയുടെ (CARA ) മാര്‍ഗനിര്‍ദേശപ്രകാരമാണ് ദത്തെടുക്കാന്‍ കഴിയുന്നത്.ഇന്ത്യയില്‍ താമസിക്കുന്ന ദത്തെടുക്കാന്‍ സന്നദ്ധരായവര്‍ www.cara.nic.in എന്ന സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം
പഴയ നിയമം
2016 ലെ ഫോസ്റ്റര്‍ കെയര്‍ നിയമങ്ങള്‍ അനുസരിച്ച് നിയമപരമായി വിവാഹം കഴിച്ച ദമ്പതികള്‍ക്ക് മാത്രമായിരുന്നു ദത്തെടുക്കാന്‍ അനുമതിയുണ്ടായിരുന്നത്.കൂടാതെ ദമ്പതിമാര്‍ക്ക് 35 വയസ്സ് തികയണമെന്നും നിബന്ധനയുണ്ടായിരുന്നു.പുതിയ ചട്ടപ്രകാരം ദമ്പതികള്‍ക്ക് രണ്ട് പേര്‍ക്കു കൂടി 70 വയസ് പൂര്‍ത്തിയായാല്‍ മതി.
2021 ലെ ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ) നിയമഭേദഗതി, 2022 ലെ ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍) ഭേദഗതി എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ നടപടി