Share this Article
News Malayalam 24x7
What is Hezbollah? ഹിസ്ബുല്ലയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
വെബ് ടീം
posted on 25-08-2024
1 min read
What is Hezbollah?

ലെബനനിലെ ഇസ്രായേൽ അധിനിവേശത്തെ ചെറുക്കുക എന്ന ഉദ്ദേശത്തോടെ 1980-കളുടെ തുടക്കത്തിൽ രൂപം കൊണ്ട സായുധ സംഘടനയാണ് ഹിസ്ബുല്ല. ഇറാനിൽ നിന്നുള്ള വലിയ പിന്തുണ ലഭിക്കുന്ന ഹിസ്ബുല്ല ലബനനിലെ പ്രധാന രാഷ്ട്രീയ ശക്തികൂടിയാണ്.

ചരിത്ര പശ്ചാത്തലം

ലെബനൻ ആഭ്യന്തര യുദ്ധവും തുടർന്ന് നടന്ന ഇസ്രായേൽ അധിനിവേശവുമാണ് ഹിസ്ബുല്ലയുടെ ഉദയത്തിന് വഴിവെച്ചത്. ഇസ്രായേൽ സൈന്യത്തെ പ്രതിരോധിക്കുക,  ലെബനനിൽ ഒരു ഇസ്ലാമിക് രാഷ്ട്രം സ്ഥാപിക്കുക എന്നിവയാണ് ഹിസ്ബുല്ലയുടെ പ്രധാന ലക്ഷ്യം. 

ആശയം

ഇറാനിലെ വിപ്ലവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട്, ഷിയാ  ഇസ്ലാമിനെ ആധാരമാക്കിയുള്ള ആശയമാണ്ഹിസ്ബുല്ല കൈക്കൊളുന്നത്.  യെരൂശലേം വിമോചനം, ഇസ്രായേലിന്റെ നാശം, ലെബനനിൽ ഇസ്ലാമിക് സർക്കാർ സ്ഥാപിക്കൽ എന്നിവയാണ്ഹിസ്ബുല്ല ലക്ഷ്യങ്ങൾ. ലെബനനെ പുറത്തുനിന്നുള്ള ഭീഷണികളിൽ നിന്ന്, പ്രത്യേകിച്ച് ഇസ്രായേലിൽ നിന്ന്, സംരക്ഷിക്കുകയാണ് പ്രധാന ലക്ഷ്യം.

സൈനിക ശക്തി

റോക്കറ്റുകളും മിസൈലുകളും ഉൾപ്പെടുന്ന വിപുലമായ ആയുധശേഖരം ഹിസ്ബുല്ലയ്ക്കുണ്ട്. 2006 ലെ ലെബനൻ യുദ്ധം ഉൾപ്പെടെ, ഹിസ്ബുള്ള ഇസ്രായേലുമായി നിരവധി തവണ ഏറ്റുമുട്ടിയിട്ടുണ്ട്. മികച്ച പരിശീലനം നേടിയവരാണ് ഹിസ്ബുല്ലയുടെ സൈനിക വിഭാഗം.  ഇവർക്ക് ഇറാനിലെ ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോർപ്പ്സിൽ നിന്ന് പിന്തുണയും പരിശീലനവും ലഭിക്കുന്നു.

രാഷ്ട്രീയ സ്വാധീനം

സൈനിക പ്രവർത്തനങ്ങൾക്കൊപ്പം,ഹിസ്ബുല്ലയ്ക്ക് ലെബനനിൽ വലിയ രാഷ്ട്രീയ സ്വാധീനവും ഉണ്ട്. ലെബനൻ പാർലമെന്റിൽ സീറ്റുകൾ നേടിയിട്ടുള്ള ഹിസ്ബുല്ലയ്ക്ക് മന്ത്രിമാരും ഉണ്ട്. ലെബനൻ നയങ്ങൾ രൂപപ്പെടുത്താനും ഷിയ വിഭാഗത്തിൻ്റെ ശക്തമായ പിന്തുണ നിലനിർത്താനും ഹിസ്ബുല്ലയുടെ രാഷ്ട്രീയ സ്വാധീനം സഹായിക്കുന്നു.

അടുത്തിടെയുള്ള സംഘർഷങ്ങൾ

അടുത്തിടെ ഇസ്രായേലുമായി നടന്ന ഏറ്റുമുട്ടലുകളിൽ ഹിസ്ബുല്ലയും പങ്കെടുത്തിട്ടുണ്ട്. ഹിസ്ബുല്ലയുടെ നേതാക്കളെ ലക്ഷ്യമുട്ടുള്ള ഇസ്രായേൽ വ്യോമാക്രമണങ്ങൾക്ക് പ്രത്യാക്രമണം എന്ന നിലയിൽ ആയിരുന്നു ആക്രമണങ്ങൾ.

ഹിസ്ബുല്ലയുടെ ഭാവി

മിഡിൽ ഈസ്റ്റിൽ ഏറെ സ്വാധീനമുള്ള സംഘടനയാണ് ഹിസ്ബുല്ല.  രാഷ്ട്രീയ, സായുധ സംഘടന എന്ന നിലയിലുള്ള ഡബിൾ റോളും, ഇറാനുമായുള്ള ശക്തമായ ബന്ധവും, ഈ പ്രദേശത്തിന്റെ ഗതിവിഗതികളിൽ പ്രധാന പങ്ക് വഹിക്കുന്നതിൽ ഹിസ്ബുല്ലയെ നിർണ്ണായകമാക്കുന്നു.

ഏറ്റവും പുതിയ വാർത്ത

ലെബനൻ അതിർത്തികളിൽ ഇസ്രായേൽ പ്രതിരോധ സേനയും ഹിസ്ബുല്ലയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുകയാണ്. ഹിസ്ബുല്ലയുടെ മിലിട്ടറി കമാന്‍ഡറുടെ മരണത്തിനു പിറകെയാണ് ഇറാന്റെ പിന്തുണയോടെ ഹിസ്ബുല്ല ഇസ്രായേലിനു നേരെ മിസൈല്‍ ആക്രമണം നടത്തിയത്. 300 ലധികം കത്യുഷ മിസൈലുകള്‍ ഇസ്രായേലിനു നേരെ വിക്ഷേപിച്ചതായി ഹിസ്ബുല്ല അവകാശപ്പെടുന്നുണ്ട്. ആക്രമണത്തിനു മറുപടിയായി ഇസ്രായേല്‍ സൈന്യം 100 ലധികം യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ഹിസ്ബുല്ലയുടെ നിരവധി വിക്ഷേപണ കേന്ദ്രങ്ങളില്‍ ബോംബാക്രമണം നടത്തിയതായി സൈന്യത്തിന്റെ വക്താവ് അവകാശപ്പെട്ടു.


ഹിസ്ബുല്ലയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ

രൂപീകരണം: 1980 കളുടെ തുടക്കത്തിൽ ലെബനൻ ആഭ്യന്തരയുദ്ധകാലത്താണ് ഹിസ്ബുല്ല രൂപീകരിക്കപ്പെട്ടത്, 1982ൽ  ഇസ്രായേൽ ലെബനനിൽ നടത്തിയ നടത്തിയ അധിനിവേശത്തെ ചെറുത്തു നിൽക്കാനായിരുന്നു ഇത്

പേരിൻ്റെ അർത്ഥം: "ഹിസ്ബുല്ല" എന്ന അറബി പേരിൻ്റെ അർത്ഥം  "ദൈവത്തിൻ്റെ പാർട്ടി" എന്നാണ്.

ഇറാൻ്റെ പിന്തുണ: ഹിസ്ബുല്ലയ്ക്ക് ഇറാനിൽ നിന്ന് മികച്ച രീതിയിൽ സാമ്പത്തിക, സൈനിക പിന്തുണ ലഭിക്കുന്നുണ്ട്.

ഡബിൾ റോൾ: ലെബനനിലെ ഒരു രാഷ്ട്രീയ പാർട്ടിയെന്ന നിലയിലും സൈനിക ശക്തി എന്ന നിലയിലും ഹിസ്ബുല്ല സജീവമാണ്. ലെബനീസ് പാർലമെൻ്റിൽ ഹിസ്ബുള്ളയ്ക്ക് മന്ത്രിമാരുണ്ട്.

സൈനിക ശക്തി: റോക്കറ്റുകളുടെയും മിസൈലുകളുടെയും വിപുലമായ ആയുധശേഖരമുള്ള ഒരു അത്യാധുനിക സൈനിക വിഭാഗമുണ്ട്.

സാമൂഹിക സേവനങ്ങൾ: ഹിസ്ബുല്ല ലെബനനിൽ ഒരു സമഗ്ര സാമൂഹിക സേവന ശൃംഖല പ്രവർത്തിപ്പിക്കുന്നുണ്ട്, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഹിസ്ബുല്ലയുടെ സേവനമുണ്ട്.

തീവ്രവാദ പദവി: യുണൈറ്റഡ് സ്റ്റേറ്റ്‌സും നിരവധി യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഹിസ്ബുല്ലയെ ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.

നേതൃത്വം: തൻ്റെ മുൻഗാമിയുടെ കൊലപാതകത്തെത്തുടർന്ന് 1992 മുതൽ ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറൽ ഹസ്സൻ നസ്രല്ലയാണ്.

ഗ്ലോബൽ റീച്ച്: 1983-ൽ ബെയ്റൂട്ടിലെ യുഎസ് മറൈൻ ബാരക്കുകൾക്ക് നേരെയുണ്ടായ ബോംബാക്രമണം ഉൾപ്പെടെ, ലോകമെമ്പാടുമുള്ള തീവ്രവാദ പ്രവർത്തനങ്ങളിൽ ഹിസ്ബുല്ല ഉൾപ്പെട്ടിട്ടുണ്ട്.

സമീപകാല സംഘർഷങ്ങൾ: ഹിസ്ബുല്ലയും ഇസ്രായേലും തമ്മിൽ നിരന്തരമായ ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article