ആഗോള സമ്പദ് വ്യവസ്ഥയുടെ പ്രധാന ഘടകമാണ് ക്ഷീര വിപണി. ഇന്ത്യന്‍ സാമ്പത്തിക രംഗത്തും ക്ഷീര വിപണിക്ക് വലിയ പ്രാധാന്യമുണ്ട്. ഇന്ന് അന്തരാഷ്ട്ര ക്ഷീര ദിനം.
2001 മുതലാണ് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ ആഹ്വാന പ്രകാരം ജൂണ്‍ ഒന്നാം തീയതി ലോക ക്ഷീരദിനമായി ആചരിക്കാന്‍ തുടങ്ങിയത്. പാലിന്റെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞ് അത് നിത്യ ജീവിതത്തിന്റെ ഭാഗമായി മാറ്റുന്നതിലെ പ്രാധാന്യത്തെക്കുറിച്ചുളള അറിവ് നല്‍കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.
പാലിനെ ആഗോള ഭക്ഷണമായി കണക്കാക്കുക, ക്ഷീരോല്‍പാദന മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനും ഈ ദിനം ഉപയോഗപ്പെടുത്തുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
പാലില്‍ നിന്ന് ഉണ്ടാക്കുന്ന ഉത്പ്പന്നങ്ങളായ തൈര്, മോര്, പനീര്‍, നെയ്യ്, എസ്‌ക്രീ എന്നിവയും ആരോഗ്യത്തിലും, രുചിയിലും മുന്‍പന്തിയിലാണ്. ക്ഷീരോത്പ്പന്ന നിര്‍മാണം പാലിന്റെ മൂല്യവും ഉപഭോഗവും വര്‍ധിപ്പിക്കുന്നു. ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് വരുമാന മാര്‍ഗമായി സ്വീകരിക്കാന്‍ പറ്റുന്ന വ്യവസായങ്ങളില്‍ ഒന്നാണ് ക്ഷീരോത്പ്പന്ന നിര്‍മാണം.