Share this Article
News Malayalam 24x7
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അണയാത്ത സൂര്യൻ;വിപ്ലവ നായകൻറെ ഓർമദിനം
 Che Guevara


വിശ്വവിഖ്യാതനായ വിപ്ലവ നായകന്‍ ജ്വല്ലിക്കുന്ന ഓര്‍മയായിട്ട് ഇന്നേക്ക് അന്‍പത്തിയേഴ് വര്‍ഷം. മരണ ശേഷവും ചെഗുവേര ഇന്നും ലോകത്തിന്റെ വിപ്ലവ നായകനായി ജ്വലിച്ച് നില്‍ക്കുകയാണ്. ലോകത്തിനാകെ ആവേശമാറിയ ചെഗുവേരയെ ഈ ദിനത്തില്‍ നമുക്ക് ഒന്നു കൂടി ഓര്‍ക്കാം.

പരാജയപ്പെട്ടവന്റ ഒരു ചിരി മതി ജയിച്ചെന്നു കരുതുന്നവന്റെ ആത്മ വിശ്വാസം ഇല്ലാതാക്കാന്‍.. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അണയാത്ത സൂര്യന്‍. ചെഗുവേര. ഇന്നും സത്യസന്ധമായ ഏതൊരു കമ്യൂണിസ്റ്റ്കാരനും ചെഗുവേരയും പാര്‍ട്ടിയും കരുത്തുപകരുന്നവയാണ്. 

നക്ഷത്ര തൊപ്പിയും കൈയ്യില്‍ സിഗാറും താടിയും ഉള്ള ചെഗുവേരയെ ആരും അത്രപ്പെട്ടൊന്നൊന്നും മറക്കില്ല. യുവജനങ്ങളുടെ കരുത്തുറ്റ പ്രതീകമായിരുന്നു ചെ യെന്ന ചെഗുവേര. കോളേജ് ക്യാമ്പുസുകളിലും തെരവുകളിലും ചൊങ്കൊടിക്കൊപ്പം സൂര്യനേക്കാള്‍ ജ്വലിക്കുന്ന പൂര്‍ണ്ണ രൂപം. ഏതൊരു വിപ്ലവകാരിക്കും എക്കാലത്തും പ്രചോദനവും ആവേശവുമായിരുന്നു ചെഗുവേര.

അടിച്ചമര്‍ത്തലിന് എതിരെയുള്ള, സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കെല്ലാം ചെയുടെ സമര കഥകള്‍ ആവേശം പകര്‍ന്നു. കറുത്തവന്റെ അവകാശങ്ങള്‍ക്കായി പോരാടിയ ബ്ലാക്ക് പാന്തേഴ്സിനെ ഏറ്റവും സ്വാധീനിച്ചതും ചെ ആയിരുന്നു.

1982 ജൂണ്‍ 14 ന് അര്‍ജന്റെീനയിലെ റൊസാരിയോയില്‍ സീലിയ ദെ ലാ സെര്‍നാ ലോസയുടേയും ഏണസ്റ്റോ ഗെവാറ ലിഞ്ചിന്റെയും അഞ്ച് മക്കളില്‍ മൂത്തവനായി ജനിച്ചു. ചെറുപ്പക്കാലം മുതലേ പാവപ്പെട്ട ജനങ്ങളോടുള്ള താല്‍പര്യം ചെഗവേരയിലുണ്ടായിരുന്നു.

ചെറുപ്പത്തില്‍ വൈദ്യപഠനം നടത്തിയ ചെ ക്രൈസ്തവ വിമോചന ശാസ്ത്രത്താല്‍ സ്വധീനിക്കപ്പെട്ടിരുന്നു.അമേരിക്കയിലുടനീളം നടത്തിയ യാത്രകള്‍ ഉള്‍കൊണ്ട് സാമൂഹിക സാമ്പത്തിക അസമത്വങ്ങള്‍ക്കുള്ള പ്രതിവിധി വിപ്ലവമാണെന്ന നിലപാടിലെത്തുകയായിരുന്നു.

1965ല്‍ കോംഗോയിലും ബൊളീവിയയിലും വിപ്ലവം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ക്യൂബ വിട്ടു. പിന്നീട് ബൊളീവിയയില്‍ വെച്ച് നടന്ന സാമ്രാജ്യത്ത്വത്തിനെതിരെയുള്ള ഐതിഹാസ്യക സായുധ സമരത്തിനിടയില്‍ സിഐഎയുടെയും അമേരിക്കവന്‍ സേനയുടെയും സഹായത്തോടെ പിടിക്കപ്പെടുകയായിരുന്നു.

1967 ഒക്ടോബര്‍ 9-നു ബൊളീവിയന്‍ സൈന്യം വാലിഗ്രനേഡിനടുത്തുള്ള ലാ ഹിഗ്വേരയില്‍ വെച്ച് വിചാരണ കൂടാതെ തടവറയില്‍ വെച്ച് വധിച്ചു. തുടര്‍ന്ന് മരണശേഷം ക്യൂബയിലെ വിപ്ലവ നായകനായി ചെഗുവേരമാറി. അര്‍ജന്റെീനയില്‍ ചെഗുവേരയുടെ പേരില്‍ വിദ്യാലയങ്ങള്‍ പണിതു. ജമ്മനാട്ടില്‍ വിപ്ലവനായകന്റെ  പ്രതൂപം തീര്‍ത്തു.

ഐറിഷ് ചിത്രകാരനായ ജിംഫിറ്റ്സ്പാട്രിക് വരച്ച ചെഗുവേരയുടെ ചിത്രം യുവത്വത്തിന്റെ ഒളിമങ്ങാത്ത ബിംബമായി മാറി. കലാലയങ്ങളില്‍ ചെഗുവേര വിപ്ലവത്തിന്റെ വീര്യവും ആശയ സമരത്തിന്റെ തത്വചിന്തയും സമന്വയിപ്പിക്കുന്ന പ്രതീകമായി. നൂറ്റാണ്ടു മാറി പിറന്നപ്പോഴും ഏതൊരു സമരരംഗത്തും ചെ യെന്ന ചെങ്കൊടി പാറി. 

തോല്‍ക്കാനും തോറ്റുക്കൊടുക്കാനും മനസ്സില്ലാത്തവന്റെ നെറുകയില്‍ ചുടു ചോരയാല്‍ കാലം ചൂടി കൊടുത്ത ചുംബനമാണ് കമ്യൂണസമെങ്കില്‍, പ്രണയം സമരമായിരുന്ന കാലത്ത് ഹൃദയമേറ്റു വിളിച്ച് മുദ്രാവാക്യമായിരുന്നു നീ. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories