Share this Article
News Malayalam 24x7
സാക്കിർ നായിക്കിനെ ഇന്ത്യക്ക് കൈമാറുമോ?
വെബ് ടീം
posted on 20-08-2024
1 min read
Will fugitive preacher Zakir Naik be extradited to India?


ഇന്ത്യയിൽ നിന്ന് പലായനം ചെയ്ത് മലേഷ്യയിൽ അഭയം പ്രാപിച്ച വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിനെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ഉയരുകയാണ്. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിൻ്റെ ഇന്ത്യാ സന്ദർശനത്തിൻ്റെ പശ്ചാത്തലത്തിലാണ് ഈ ചർച്ചകൾ

ആരാണ് സാക്കിർ നായിക്ക്

തീവ്ര നിലപാടുകളിലൂടെയും വിദ്വേഷ പ്രസംഗങ്ങളിലൂടെയും കുപ്രസിദ്ധനായ സാക്കിർ  നായിക് സുന്നി ഇസ്ലാമിലെ സലഫി സ്കൂളിൻ്റെ വക്താവാണ്. ഇന്ത്യ ഉൾപ്പടെ നിരവധി രാജ്യങ്ങൾ നിരോധനമേർപ്പെടുത്തിയിട്ടുള്ള ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷൻ്റെയും പീസ് ടിവിയുടെയും സ്ഥാപകനാണ് സക്കീർ നായിക്ക്.

വിവാദങ്ങൾ

മതവിദ്വേഷം പരത്തുന്ന നിരവധി പ്രസംഗങ്ങൾ സാക്കിർ നായിക്ക് നടത്തിയിട്ടുണ്ട്. ഒബാമ ബിൽലാദനെയും ഇസ്ലാമിക് സ്റ്റേറ്റിനേയും പിന്തുണയ്ക്കുന്ന രീതിയിൽ ആയിരുന്നു അദ്ദേഹത്തിൻ്റെ പ്രസംഗങ്ങൾ. പല രാജ്യങ്ങളിലും സക്കിർ നായിക്കിൻ്റെ പ്രസംഗം നിരോധിച്ചിട്ടുണ്ട്.

ഇന്ത്യയിൽ നിന്നുള്ള പലായനം

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ ആരോപണങ്ങളിൽ അന്വേഷണം നേരിട്ടതിനെത്തുടർന്ന് 2016ൽ സാക്കിർ നായിക്ക് ഇന്ത്യ വിട്ട് മലേഷ്യയിലേക്ക് കടന്നു കളഞ്ഞു. മലേഷ്യൻ സർക്കാർ സക്കീർ നായിക്കിനെ തങ്ങളുടെ രാജ്യത്ത് തങ്ങാൻ അനുവദിക്കുകയും ചെയ്തു. 

മലേഷ്യയിലെ സ്വാധീനം

മലേഷ്യയിൽ നായിക്കിൻ്റെ സ്വാധീനം വളരെ വലുതാണ്. ജനസംഖ്യയുടെ 60% വരുന്ന മലായ് മുസ്ലീങ്ങൾക്കിടയിൽ അദ്ദേഹം ഒരു പ്രമുഖ വ്യക്തിയായി മാറി. മലേഷ്യയിലെ മുസ്ലീങ്ങളെ വളരെ ആകർഷിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിൻ്റെ പ്രസംഗങ്ങൾ

എതിർപ്പുകൾ

മലേഷ്യയിലെ എല്ലാ മുസ്ലീങ്ങളും അദ്ദേഹത്തെ അനുകൂലിക്കുന്നവരാണെന്ന് ഇതിനർത്ഥമില്ല. അദ്ദേഹത്തിൻ്റെ പ്രസംഗങ്ങൾ വംശീയമായ ഭിന്നതയുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ചവരും കുറവല്ലായിരുന്നു.

മലേഷ്യൻ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം  ഇന്ത്യയിൽ സന്ദർശനം നടത്തുകയാണ്. സന്ദർശന വേളയിൽ, രാഷ്ട്രപതി ഭവനിൽ അദ്ദേഹത്തിന് ആചാരപരമായ സ്വീകരണം ലഭിക്കുകയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും സാമ്പത്തിക സഹകരണം വിപുലീകരിക്കാനും പരസ്പര താൽപര്യമുള്ള പ്രാദേശിക വിഷയങ്ങൾ ചർച്ച ചെയ്യാനുമാണ് ഈ സന്ദർശനം ലക്ഷ്യമിടുന്നത്.

ഇനിയെന്ത്?

സാക്കിർ നായിക്കിനെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടും മലേഷ്യ ഇയാളെ കൈമാറിയിട്ടില്ല. ഈ സാഹചര്യത്തിലാണ് അൻവർ ഇബ്രാഹിമിൻ്റെ  ഇന്ത്യ സന്ദർശന വേളയിൽ സാക്കിർ നായിക്ക് വീണ്ടും ചർച്ചയാകുന്നത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories