ഇന്ന് ലോകാരോഗ്യദിനം. ആരോഗ്യകരമായ തുടക്കം പ്രതീക്ഷയുള്ള ഭാവിക്കായി എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. മാതൃ- ശിശു മരണനിരക്ക് വര്‍ധിക്കുന്ന ഈക്കാലത്ത് ഈ പ്രമേയത്തിന് വലിയ പ്രാധാന്യമുണ്ട്.
ലോകം മുഴുവനുള്ള ജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുകയാണ് ലോകാരോഗ്യ സംഘടന രൂപീകരിച്ചതിലൂടെ ലക്ഷ്യമിട്ടത്. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തെന്ന് ഓര്‍മ്മിപ്പിക്കുന്നതിനായി ലോകാരോഗ്യ സംഘടന ഏപ്രില്‍ 7 ലോകാരോഗ്യ ദിനമായി ആചരിക്കുന്നു. ആഗോളതലത്തില്‍ മാതൃ- ശിശു മരണനിരക്ക് വര്‍ധിച്ചുവരികയാണ്. തടയാനാവുന്ന മാതൃ ശിശു മരണങ്ങളെക്കുറിച്ച് അവബോധം നല്‍കുക എന്നഎന്നതാണ് ഈ വര്‍ഷത്തെ പ്രമേയലക്ഷ്യം.
ഗര്‍ഭകാലത്ത് തന്നെ ആവശ്യമായ പരിചരണം നല്‍കുന്നതിലൂടെ മാതൃശിശു മരണ കുറയ്ക്കാന്‍ സാധിക്കും. സ്ത്രീകള്‍ക്കും ശിശുക്കള്‍ക്കും പ്രസവാനന്തര പരിചരണത്തിന്റെ പ്രാധാന്യവും പ്രമേയം ചൂണ്ടിക്കാട്ടുന്നു. 2030 ആകുമ്പോഴേക്കും രാജ്യത്തെ മാതൃമരണനിരക്ക് 70 ആക്കി കുറയ്ക്കാനാണ് ഐക്യരാഷ്ടസഭയുടെ നിര്‍ദേശം.
കേരളം നേരത്തെ ഈനേട്ടം കൈവരിച്ചതിന് അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു. കൂടാതെ തടയാവുന്ന ശിശുമരണങ്ങള്‍ കുറയ്ക്കുന്നതില്‍ ഇന്ത്യയുടെ ശ്രമങ്ങളെയും പുരോഗതിയെയും ഐക്യരാഷ്ട്രസഭ ഒരു മാതൃകയായി പ്രശംസിച്ചിരുന്നു, ആയുഷ്മാന്‍ ഭാരത് പോലുള്ള ആരോഗ്യ സംരംഭങ്ങളെ ഉദാഹരണമായി ഉദ്ധരിച്ചു, ആരോഗ്യ സംവിധാനത്തിലെ തന്ത്രപരമായ നിക്ഷേപങ്ങളിലൂടെ രാജ്യം ദശലക്ഷക്കണക്കിന് യുവജീവിതങ്ങളെ രക്ഷിച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ടസഭ വ്യക്തമാക്കിയിരുന്നു..