Share this Article
News Malayalam 24x7
നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം;വിജയദശമി ഒക്ടോബർ 13ന്
വെബ് ടീം
posted on 03-10-2024
1 min read
Navaratri celebrations

 ഇന്ത്യയിലും നേപ്പാളിലും ആഘോഷിക്കപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട ഹൈന്ദവ ഉത്സവങ്ങളിൽ ഒന്നാണ് ദസറ. ദസറ, വിജയദശമി എന്നും അറിയപ്പെടുന്നു. ഇത് തിന്മയ്‌ക്കെതിരെയുള്ള  നന്മയുടെ വിജയത്തെയാണ്  സൂചിപ്പിക്കുന്നുന്നത്. 

2024-ൽ, ദസറ ഒക്ടോബർ 13നാണ്  ആഘോഷിക്കപ്പെടുന്നത് , രാജ്യത്തുടനീളം വിവിധ  പരമ്പരാഗതമായ ആചാരങ്ങൾ  പാലിക്കുന്നു. ലക്ഷക്കണക്കിന് ഹൈന്ദവർക്ക്  ആഴത്തിലുള്ള സാംസ്കാരിക പ്രാധാന്യമുള്ള ആഘോഷമാണ് ദസറ.

 കേരളത്തിലും  വിവിധ പാരമ്പര്യങ്ങളോടെയാണ് വിജയദശമിആഘോഷിക്കുന്നത് , അവയിൽ ചിലത്:

സരസ്വതി പൂജ,ആയുധ പൂജ ; നവരാത്രിയുടെ അവസാനത്തെ മൂന്ന് ദിവസങ്ങൾ വിദ്യയുടെ ദേവിയായ സരസ്വതിയെ ആരാധിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്നു.  ഭക്തർ സരസ്വതി ദേവിയുടെ വിഗ്രഹത്തിനോ ചിത്രത്തിനോ മുന്നിൽ പുസ്തകങ്ങളും ഉപകരണങ്ങളും നിർത്തുന്നു. വിജയദശമി ദിവസം പുനർപൂജയ്ക്ക് ശേഷം പുസ്തകങ്ങളും ഉപകരണങ്ങളും പൂജയിൽ നിന്ന് മാറ്റുന്നു.വീടുകളിലും ക്ഷേത്രങ്ങളിലും പരമ്പരാഗത നഴ്സറി സ്കൂളുകളിലും പുസ്തകങ്ങൾ പൂജയ്ക്കായി വക്കാറുണ്ട് .

വിദ്യാരംഭം;  വിജയദശമി ദിവസം കുട്ടികളെ അക്ഷരങ്ങളിലേക്ക് പരിചയപ്പെടുത്തുന്ന ചടങ്ങാണ് വിദ്യാരംഭം. നവരാത്രിയുടെ അവസാന ദിവസമായ വിജയദശമി നാളിൽ പ്രഭാതത്തിൽ ആണ് വിദ്യാരംഭം നടത്താറുള്ളത്. വിജയദശമി ദിവസം, ഒരു കുട്ടിയുടെ നാവിൽ സ്വർണ്ണമുദ്ര ഉപയോഗിച്ച് ദൈവത്തിന്റെ പേര് എഴുതുന്നു. മുതിർന്നവരുടെ സഹായത്തോടെ അവർ അരി നിറച്ച ഒരു തളികയിൽ അക്ഷരങ്ങൾ എഴുതുകയും ചെയ്യുന്നു.

പുതിയ തുടക്കം : വിജയദശമി പുതിയ തുടക്കങ്ങൾ  ആരംഭിക്കാനുള്ള ദിവസമായി കണക്കാക്കുന്നു

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article