പേരിട്ടത് തമിഴ്‌നാട് ഇന്റലിജന്‍സ്. അര്‍ത്ഥം ആയുധധാരികളായ സംഘം. തമിഴ്‌നാട്ടില്‍ മോഷ്ടാക്കളുടെ കേന്ദ്രമായ തിരുട്ടു ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ് കൂട്ടത്തിലുള്ളത്. പതിനെട്ട് വയസു മുതല്‍ അറുപത് വയസ് വരെ ഉള്ളവര്‍ കൂട്ടമായെത്തും. പക്ഷേ, ഒരു സ്ഥലത്ത് കളവിനിറങ്ങുന്നത് പമൂന്ന് പേര്‍ ഒന്നിച്ച് മാത്രം.
കുലത്തൊഴില്‍ തന്നെയാണ് കവര്‍ച്ച. പിന്തിരിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ വീട് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കിയിട്ടും ഒരു ഫലവുമുണ്ടായില്ല. പാരമ്പര്യമായി കൈമാറി കിട്ടിയ തന്ത്രങ്ങള്‍, മെയ്ക്കരുത്ത് എല്ലാം സൂക്ഷ്മമായി ഉപയോഗിക്കും. പകല്‍ ആക്രി പെറുക്കിയും മറ്റും അലഞ്ഞു നടക്കും. വീടുകള്‍ നോട്ടമിടും. ഇരുട്ടിന് കട്ടി കൂടുമ്പോള്‍ തൊഴിലിന് ഇറങ്ങും.
കണ്ണുകള്‍ മാത്രം പുറത്ത് കാണുന്ന തോര്‍ത്ത് കൊണ്ട് മുഖം മറച്ചിട്ടുണ്ടാകും. ട്രൗസര്‍ മാത്രമായിരിക്കും വേഷം. പിടികൂടിയാല്‍ വഴുതി രക്ഷപ്പെടാന്‍ ശരീരം മുതല്‍ എണ്ണയും കരിയും വാരി പൂശും. ആയുധങ്ങള്‍ കയ്യില്‍ ഉറപ്പ്. മാരകമായി ആക്രമിക്കാനും ഒരു മടിയുമില്ല. അപ്പോള്‍ ഭയം വേണ്ട. ജാഗ്രത മതി..