Share this Article
News Malayalam 24x7
'വാർത്തകളുടെ വഴിയിൽ വസ്തുതകളുടെ ദിശയിൽ' കേരളവിഷൻ ന്യൂസിന് 2 വയസ്സ്
keralavision news logo

കേരളവിഷന്‍ ന്യൂസിന് ഇന്ന് രണ്ടാം പിറന്നാള്‍. മൂന്നാം വയസിലേക്ക് കടക്കുമ്പോള്‍ പ്രേക്ഷകര്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞു എന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസം.

മലയാളിയുടെ ദൃശ്യമാധ്യമ വാര്‍ത്താ ശീലങ്ങളിലേക്ക് നാടിന്റെ ഹൃദയസ്പന്ദനവുമായാണ് കേരളവിഷന്‍ ന്യൂസ് കടന്നു വന്നത്. വാര്‍ത്തകള്‍ ആഘോഷങ്ങളുടെ കെട്ടുകാഴ്ചകളാകുമ്പോള്‍ നാട്ടുവഴിയോരങ്ങളിലെ ആരും കാണാത്ത ജീവിതങ്ങളിലേക്ക് ഞങ്ങള്‍ ക്യാമറ തിരിക്കുന്നു. അരികുവത്കരിക്കപ്പെടുന്നവരുടെ കാണാക്കാഴ്ചകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കുന്നു. ഇന്ന് രണ്ടാം പിറന്നാള്‍ ദിനത്തില്‍ അഭിമാനത്തോടെ പറയാന്‍ കഴിയും കേരളത്തിന്റെ ശബ്ദമാകാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന്. 

ലോകം കുലുങ്ങിയ വാര്‍ത്താ മുഹൂര്‍ത്തങ്ങള്‍. രാജ്യം നെഞ്ചിടിപ്പോടെ കണ്ട ചരിത്രസാക്ഷ്യങ്ങള്‍. കായിക രംഗത്തെ കണ്ണീരും കിനാവും കിരീട നേട്ടങ്ങള്‍..  ഞങ്ങളുടെ വാര്‍ത്താ സംഘം എപ്പോഴും ജാഗരൂകരാണ്.  സമകാലീന യാഥാര്‍ത്ഥ്യങ്ങളുടെ ഉള്ളുലയ്ക്കുന്ന നേര്‍ചിത്രങ്ങള്‍ വിട്ടുപോകുന്നില്ല. 

കേരളം വിറങ്ങലിച്ചു നിന്ന ദുരന്ത മുഖങ്ങളില്‍ സമൂഹ്യ ഉത്തരവാദിത്വം മറക്കാതെ ഞങ്ങളുണ്ടായിരുന്നു. ഒപ്പം നാടിന്റെ അഭിമാന നിമിഷങ്ങളിലെ നിറകണ്‍ ചിരികളില്‍ കൂടെ കൂടി ആഘോഷിച്ചു. 

ദൃശ്യമാധ്യമരംഗത്തെ കടുത്ത മത്സര കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോഴും നിലപാടുകളില്‍ കേരളവിഷന്‍ ന്യൂസിന് വിട്ടുവീഴ്ചയില്ല.

ആധുനിക സാങ്കേതിക വിദ്യകളുടെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി പ്രേക്ഷകലക്ഷങ്ങളുടെ അകമഴിഞ്ഞ പിന്തുണയോടെ ഞങ്ങള്‍ മുന്നോട്ട് പോവുകയാണ്. വാര്‍ത്തകളുടെ വഴിയില്‍.. വസ്തുതകളുടെ ദിശയില്‍


 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories