നരകയാതന നേരിടുന്ന രോഗികളെ സുഖമരണത്തിന് വിധിക്കുന്ന ദയാവധം നിയമവിധേയമായിട്ട് ഇന്നേക്ക് 13 വര്‍ഷം തികയുകയാണ്. മാറാദീനങ്ങള്‍ കാരണം മരണം കാത്ത് കിടക്കുന്ന ജീവനുകള്‍ക്ക് തെല്ലെങ്കിലും ആശ്വാസം നല്‍കുന്ന ദയാവധം ലോകത്താദ്യമായി നിയമവിധേയമാക്കിയ രാജ്യം നെതര്‍ലാന്റ്‌സ് ആണ്.
വേദനാജനകവും ഭേദമാക്കാന്‍ ആവാത്തതുമായ രോഗമോ ശാരീരിക ആസ്വാസ്ഥ്യമുള്ളവരെയാണ് സാധാരണയായി ദയാവധത്തിനായി പരിഗണിക്കുന്നത്. രോഗാവസ്ഥയുടെ കാഠിന്യമനുസരിച്ച് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് രോഗിയുടെ ബന്ധുക്കള്‍ക്കോ രോഗിയെ ദയാവധത്തിന് ശുപാര്‍ശ ചെയ്യാം.
2001 ലാണ് ദയാവധത്തെ നിയമത്തില്‍ ഉള്‍പ്പെടുത്താനുള്ള ബില്‍ നെതര്‍ലാന്‍ഡ് ഗവണ്‍മെന്റ് അംഗീകരിക്കുന്നത് എന്നാല്‍ 1935ല്‍ ഇംഗ്ലണ്ടില്‍ ദയാവധത്തെനിയമവിധേയമാക്കുന്നതിനുള്ള സംഘടിത പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നിരുന്നു.
1936ലും 1950ലും ഈ സംഘടനകള്‍ ദയാവധത്തെ നിയമവിധേയമാക്കാനുള്ള പ്രമേയം ബ്രിട്ടീഷ് നിയമസഭയില്‍ അവതരിപ്പിച്ചെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. 1938ലാണ് അമേരിക്കയില്‍ ദയാവധത്ത അനുകൂലിച്ചുകൊണ്ടുള്ള സൊസൈറ്റികള്‍ സ്ഥാപിതമാകുന്നത്.
1997ല്‍ ഒറിഗണ്‍ സ്‌റ്റേറ്റാണ് ദയാവധം നിയമവിധേയമാക്കിയ ആദ്യ അമേരിക്കന്‍ സംസ്ഥാനം. എന്നാല്‍ ഈ നടപടിയ്ക്കും ധാരാളം അട്ടിമറിശ്രമങ്ങള്‍ അമേരിക്കയില്‍ നടന്നിരുന്നു. 2001ല്‍ നെതര്‍ലാന്‍ഡ്‌സിന് ശേഷം 2002ല്‍ ബെല്‍ജിയവും ദയാവധം നിയമവിധേയമാക്കാന്‍ ഉള്ള ഉത്തരവ് ഇറക്കി.
ഗ്രീക്ക് ചിന്തകനായ സോക്രട്ടീസ് പ്ലാറ്റോ തുടങ്ങിയവര്‍ ദയാവധത്തിന്റെ ധാര്‍മികതയെ കുറിച്ചും അതിന്റെ ആവശ്യകതയെ കുറിച്ചും തങ്ങളുടെ അഭിപ്രായം ചരിത്രത്തില്‍ രേഖപ്പെടുത്തിയവരാണ്.