Share this Article
News Malayalam 24x7
'തിന്മയുടെ കൂരിരുട്ടിനെ നന്മയുടെ വെളിച്ചമാക്കുന്ന ആഘോഷം' ദീപാവലി ആശംസകൾ
Diwali

ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി.  തിന്മയ്ക്ക് മേല്‍ നന്മയുടെ വിജയം ആഘോഷമാക്കുന്ന ദിവസം. തിന്മയുടെ കൂരിരുട്ടിനെ വെളിച്ചത്താല്‍ ഇല്ലാതാക്കുന്ന ആഘോഷരാത്രി. 

മിഠായി മധുരമാണ് ദീപാവലി വെളിച്ചത്തിനൊപ്പം ആദ്യം തെളിയുക. വിരുന്നെത്തുന്ന മിഠായി മധുരങ്ങള്‍ക്കൊപ്പം കണ്ണഞ്ചിപ്പിക്കുന്ന ദീപപ്രഭയും.

ഒരാണ്ടിന്റെ കാത്തിരിപ്പില്‍ തെരുവുകള്‍ കയ്യടക്കുന്ന വെളിച്ചവും മധുരപ്പെട്ടികളും നിര്‍ത്താതെയുള്ള പടക്കങ്ങളും. ആഘോഷമാണ് ദീപാവലിയെന്ന ദീപോത്സവത്തെ പകിട്ടാക്കുന്നത്.

ഉത്തരേന്ത്യയില്‍ തെരുവുകള്‍ കയ്യടക്കുന്ന ഈ ആഘോഷം കേരളത്തിലെത്തുമ്പോള്‍ അത്ര പകിട്ടില്‍ തെളിയാറില്ലെങ്കിലും മറ്റ് പല ആഘോഷങ്ങളെയും പോലെ അതിര്‍ത്തികളില്ലാതെ ദീപാവലിയും മലയാളി ആഘോഷിച്ചു തുടങ്ങി. 

പല ഐതിഹ്യങ്ങളും ദീപാവലി ആഘോഷത്തിന് പിന്നിലുണ്ട്. ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ടതാണ് ഏറെ പ്രചാരത്തിലുള്ള ഐതിഹ്യം. നരകാസുര വധിച്ചതിന്റെ ആഘോഷമായാണ് ദീപാവലിയെന്നതാണ് ഒന്ന്. എന്നാല്‍ രാമനുമായി ബന്ധപ്പെട്ടും ദീപാവലിക്ക് ഐതിഹ്യമുണ്ട്.

രാവണനിഗ്രഹം നടത്തി സീതാദേവിയെ വീണ്ടെടുത്തതിന്റെ സ്മരണയ്ക്കാണ് ദീപാവലിയെന്നതാണ് മറ്റൊരു ഐതിഹ്യം. കഥ എന്തായാലും ആഘോഷത്തിന് കഥാന്ത്യമില്ല. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article