Share this Article
Latest Business News in Malayalam
വമ്പൻ പ്രഖ്യാപനം; ആദായ നികുതി പരിധി ഉയർത്തി; 12 ലക്ഷംവരെ വരുമാനമുള്ളവർ ആദായനികുതി നൽകേണ്ട;ഇന്ത്യ പോസ്റ്റിനെ രാജ്യത്തെ വലിയ ലൊജിസ്റ്റിക്സ് കമ്പനിയാക്കി മാറ്റും
വെബ് ടീം
3 hours 4 Minutes Ago
1 min read
BUDGET

ന്യൂഡൽഹി: മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത് ബജറ്റിൽ വൻ പ്രഖ്യാപനം.ആദായ നികുതി ഇളവ് പരിധി 12 ലക്ഷമാക്കി ഉയര്‍ത്തി.12 ലക്ഷംവരെ വരുമാനമുള്ളവർ ആദായനികുതി നൽകേണ്ട.നിലയ്ക്കാത്ത കൈയടികൾക്കു നടുവിൽ ആയിരുന്നു പ്രഖ്യാപനം. അഞ്ച് ലക്ഷം രൂപ വരെയുണ്ടായിരുന്ന ഇളവ് പരിധിയാണ് ഒറ്റയടിക്ക് 12 ലക്ഷമാക്കി ഉയർത്തിയിരിക്കുന്നത്. ഫലത്തിൽ, പ്രതിമാസം ഒരു ലക്ഷം രൂപ വരുമാനമുള്ളവർ പോലും ഇനി ആദായ നികുതിയുടെ പരിധിയിൽ വരുന്നില്ല.

പുതിയ സ്ലാബുകൾ ഇങ്ങനെ:

0-4 ലക്ഷം - നികുതി ഇല്ല

4-8 ലക്ഷം - 5% നികുതി (ഇത് പൂർണമായി ഇളവ് ചെയ്യുന്നു)

8-12 ലക്ഷം - 10% നികുതി (പൂർണമായി ഇളവ്)

12-16 ലക്ഷം - 15%

16-20 ലക്ഷം - 20%

20-24 ലക്ഷം - 25%

24 ലക്ഷത്തിനു മുകളിൽ - 30%

ഇന്ത്യ പോസ്റ്റിനെ രാജ്യത്തെ വലിയ ലൊജിസ്റ്റിക്സ് കമ്പനിയാക്കി മാറ്റും. രാജ്യവ്യാപകമായി ഒന്നര ലക്ഷം പോസ്റ്റ് ഓഫിസുകൾ വഴിയാകും പദ്ധതി നടപ്പാക്കുക. ഇതു പ്രാദേശിക സമ്പദ്‌വ്യവസ്ഥയിൽ പുരോഗതിയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. എഐ വികസനത്തിന് ബജറ്റിൽ 500 കോടി ബജറ്റിൽ പ്രഖ്യാപിച്ച് ധനമന്ത്രി.എഐ വിദ്യാഭ്യാസത്തിന് 3 സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപിക്കും.കാൻസറിനടക്കം ഗുരുതര രോഗങ്ങൾക്കുള്ള 36 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി പൂർണമായും ഒഴിവാക്കി.സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശ രഹിത വായ്പ അനുവദിക്കും.∙ഇതിനായി ഒന്നര ലക്ഷം കോടി വകയിരുത്തും.അഞ്ച് IIT-കള്‍ക്ക് സഹായം. പട്ടികയില്‍ പാലക്കാട് IIT-യും.മൊബെൽ ഫോൺ ബാറ്ററികളുടെ വില കുറയും. ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയെന്ന് ധനമന്ത്രി അറിയിച്ചു. ഇതോടെ ലിഥിയം അയൺ ബാറ്ററികളുടെയും വില കുറയും.ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനത്തിൽ നിന്ന് നൂറ് ശതമാനമാക്കി. ആദായനികുതി ദായകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കും.

അഞ്ച് IIT-കള്‍ക്ക് സഹായം. പട്ടികയില്‍ പാലക്കാട് IIT-യും.പുതിയ ആദായ നികുതി ബില്‍ വരുന്നു. അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി.50 ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ വികസിപ്പിക്കും. സംസ്ഥാനങ്ങളുടെ സഹായത്തോടെ പദ്ധതി നടപ്പാക്കും. ടൂറിസം മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍.സസ്യാഹാരികളുടെ പ്രോട്ടീന്‍ എന്നറിയപ്പെടുന്ന മഖാന എന്ന താമരവിത്തിനായി പ്രത്യേക ബോര്‍ഡ്‌ രൂപികരിക്കും.മൂന്ന് വര്‍ഷത്തിനുള്ളില്‍ എല്ലാ ജില്ലാ ആശുപത്രികളിലും കാന്‍സര്‍ സെന്ററുകള്‍.അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും പ്രത്യേക പോഷകാഹാര പദ്ധതി.എല്ലാ പ്രാദേശിക ഭാഷകളിലും പാഠ പുസ്തകം.സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ഇന്റര്‍നെറ്റ് സേവനം ഉറപ്പാക്കും.സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് കൂടുതല്‍ സീറ്റുകള്‍.



എം.എസ്.എം.ഇ.കള്‍ക്ക് ധനസഹായം ഉറപ്പാക്കും.കേന്ദ്ര ബജറ്റില്‍ അങ്കണവാടികൾക്കായി പ്രത്യേക പദ്ധതി. അമ്മമാർക്കും, കുഞ്ഞുങ്ങൾക്കുമായിട്ടാണ് പോഷകാഹാര പദ്ധതി.

അതേ സമയം ഇത്തവണയും ബിഹാറിന് വാരിക്കോരി സഹായമുണ്ട്.ബിഹാറിനെ ഫുഡ് ഹബ്ബാക്കുമെന്ന് പ്രഖ്യാപനം.ബിഹാറില്‍ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി.ഓൻട്രപ്രനർഷിപ് ആൻഡ് മാനേജ്മെന്റ് സ്ഥാപിക്കും.

ബിഹാറിന് മഖാന ബോർഡ് ബിഹാറില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി.

സ്റ്റാര്‍ട്ടപ്പില്‍ 27 മേഖലകള്‍ കൂടി ഉള്‍പ്പെടുത്തും.

കാര്‍ഷിക മേഖലയ്ക്ക് പിഎം ധന്‍ധ്യാന്‍ കൃഷിയോജന

2028ടെ എല്ലാവര്‍ക്കും കുടിവെള്ളം, 2028ല്‍ ജല്‍ജീവന്‍ പദ്ധതി പൂര്‍ത്തിയാക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories