ന്യൂഡല്‍ഹി: ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശനിരക്കില്‍ മാറ്റം വരുത്താതെ ഇപിഎഫ്ഒ. 2024-25 സാമ്പത്തികവര്‍ഷത്തിലും പലിശനിരക്ക് 8.25 ശതമാനമായി തുടരും.2024 ഫെബ്രുവരിയിലാണ് പലിശനിരക്ക് 8.25 ശതമാനമാക്കി ഇപിഎഫ്ഒ ഉയര്‍ത്തിയത്. 2023-24 സാമ്പത്തികവര്‍ഷത്തേയ്ക്കുള്ള പലിശനിരക്കിലാണ് നേരിയ വര്‍ധന വരുത്തിയത്. 2022-23 സാമ്പത്തിക വര്‍ഷത്തെ 8.15 ശതമാനത്തില്‍ നിന്നാണ് 8.25 ശതമാനമാക്കി ഉയര്‍ത്തിയത്. 2023-24 സാമ്പത്തികവര്‍ഷത്തെ പലിശനിരക്ക് ഈ സാമ്പത്തിക വര്‍ഷത്തിലും നിലനിര്‍ത്താനാണ് ഇപിഎഫ്ഒ തീരുമാനിച്ചത്.വെള്ളിയാഴ്ച നടന്ന സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) യോഗത്തിലാണ് തീരുമാനം.
സർക്കാർ അംഗീകരിച്ച ശേഷം, പലിശ നിരക്ക് ഇന്ത്യയിലെ ഏഴ് കോടിയിലധികം ഇപിഎഫ്ഒ വരിക്കാരുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യും.2022-23 ലെ 8.15 ശതമാനത്തിൽ നിന്ന് നേരിയ വർദ്ധനവിന് ശേഷം തുടർച്ചയായ രണ്ടാം വർഷമാണ് പലിശ നിരക്ക് 8.25 ശതമാനമായി നിലനിർത്തുന്നത്.
കഴിഞ്ഞ വർഷങ്ങളിലെ പലിശ നിരക്ക്
2021-22: 8.1%
2020-21: 8.5%
2019-20: 8.5%
2018-19: 8.65%
2017-18: 8.55%
2016-17: 8.65%
2015-16: 8.8%
2011-12: 8.25%