ഓരോ വാരാന്ത്യത്തിലും പുറത്ത് പോയി ഇഷ്ടവിഭവങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? പുറത്ത് ഭക്ഷണം കഴിക്കുമ്പോൾ 25% വരെ കിഴിവ് ലഭിച്ചാലോ? നിങ്ങളുടെ റെസ്റ്റോറന്റ് ബില്ലുകളിൽ വലിയ കിഴിവുകൾ നൽകുന്ന ഒരു ക്രെഡിറ്റ് കാർഡിനെക്കുറിച്ച് അറിഞ്ഞാലോ? അതെ, ഇൻഡസ്ഇൻഡ് ബാങ്ക് ഈസിഡൈനർ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് റെസ്റ്റോറന്റ് ബില്ലുകളിൽ 25% വരെ കിഴിവ് നേടാനാകും!
ഇൻഡസ്ഇൻഡ് ബാങ്ക് ഈസിഡൈനർ ക്രെഡിറ്റ് കാർഡിന്റെ കൂടുതൽ ആനുകൂല്യങ്ങളെക്കുറിച്ച് താഴെക്കൊടുക്കുന്നു:
എന്താണ് ഇൻഡസ്ഇൻഡ് ബാങ്ക് ഈസിഡൈനർ ക്രെഡിറ്റ് കാർഡ്?
ഇൻഡസ്ഇൻഡ് ബാങ്കും ഈസിഡൈനർ എന്ന ഡൈനിംഗ് പ്ലാറ്റ്‌ഫോമും ചേർന്ന് പുറത്തിറക്കുന്ന ഒരു കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡാണ് ഇത്. പ്രധാനമായും ഭക്ഷണ പ്രേമികൾക്ക് വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ള ഈ കാർഡ്, ഡൈനിംഗ് ആനുകൂല്യങ്ങൾക്ക് മുൻഗണന നൽകുന്നു.
ആരെയാണ് ഈ കാർഡ് ലക്ഷ്യമിടുന്നത്?
ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവരെയും, പുറത്ത് റെസ്റ്റോറന്റുകളിൽ പോയി ഭക്ഷണം കഴിക്കുന്നത് പതിവാക്കിയവരെയും ലക്ഷ്യമിട്ടാണ് ഈ ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയിരിക്കുന്നത്.
പ്രധാന സവിശേഷതകൾ:
25% കിഴിവ്: ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഈസിഡൈനർ ആപ്പ് വഴി പണമടയ്ക്കുമ്പോൾ റെസ്റ്റോറന്റ് ബില്ലിൽ 25% വരെ കിഴിവ് നേടാം. പരമാവധി 1000 രൂപ വരെ കിഴിവ് ലഭിക്കും.
എത്ര തവണ വേണമെങ്കിലും കിഴിവ്: കാർഡ് ഉടമകൾക്ക് ഈ 25% കിഴിവ് ആനുകൂല്യം എത്ര തവണ വേണമെങ്കിലും ഉപയോഗിക്കാം.
രണ്ട് മണിക്കൂർ ഇടവേള: ഒരേ റെസ്റ്റോറന്റിൽ വീണ്ടും കിഴിവ് നേടണമെങ്കിൽ, രണ്ട് ഇടപാടുകൾക്കിടയിൽ കുറഞ്ഞത് 2 മണിക്കൂർ ഇടവേള ഉണ്ടായിരിക്കണം.
കോമ്പ്ലിമെൻ്ററി ഡ്രിങ്ക്: ഈസിഡൈനർ ആപ്പിൽ ലിസ്റ്റ് ചെയ്തിട്ടുള്ള 200-ൽ അധികം റെസ്റ്റോറന്റുകളിൽ സൗജന്യമായി ഡ്രിങ്ക് ലഭിക്കും. എന്നാൽ ആപ്പ് വഴി റെസ്റ്റോറന്റ് ബുക്ക് ചെയ്യുമ്പോൾ മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക.
റിവാർഡ് പോയിന്റുകൾ:
ഡൈനിംഗ്, ഷോപ്പിംഗ്, വിനോദം തുടങ്ങിയവയ്ക്ക് 100 രൂപ ചെലവഴിക്കുമ്പോൾ 10 റിവാർഡ് പോയിന്റുകൾ ലഭിക്കും.
ഇന്ധനം ഒഴികെയുള്ള മറ്റു വിഭാഗങ്ങളിൽ 100 രൂപ ചെലവഴിക്കുമ്പോൾ 4 റിവാർഡ് പോയിന്റുകൾ ലഭിക്കും.
3X ഈസി പോയിന്റുകളും കാർഡ് ഉടമകൾക്ക് ലഭിക്കും.
റിവാർഡ് പോയിന്റുകൾ എങ്ങനെ ഉപയോഗിക്കാം?
ഈസിഡൈനർ വഴി റിവാർഡ് പോയിന്റുകൾ ഉപയോഗിച്ച് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് ഡൈനിംഗ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പണം അടയ്ക്കാം. ഈ പോയിന്റുകൾക്ക് 1 വർഷം വരെ കാലാവധിയുണ്ട്.
സൗജന്യ സിനിമ ടിക്കറ്റുകൾ
ഓരോ മാസവും 200 രൂപ വിലയുള്ള 2 കോംപ്ലിമെന്ററി മൂവി ടിക്കറ്റുകൾ നേടാം. ബുക്ക് മൈ ഷോ വെബ്സൈറ്റ് അല്ലെങ്കിൽ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യണം. സിംഗിൾ മൂവി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 200 രൂപ വരെയും, പരമാവധി 2 ടിക്കറ്റുകൾക്ക് 400 രൂപ വരെയും കിഴിവ് ലഭിക്കും.
എയർപോർട്ട് ലോഞ്ച് സൗകര്യം: ഡൊമസ്റ്റിക് എയർപോർട്ട് ലോഞ്ചുകളിൽ ഓരോ ത്രൈമാസത്തിലും 2 തവണ സൗജന്യ പ്രവേശനം നേടാം.
ഫീസുകൾ:
ഈ ക്രെഡിറ്റ് കാർഡിന് 1999 രൂപയും ടാക്സും ആണ് ജോയിനിംഗ് ഫീസും വാർഷിക ഫീസും. എന്നാൽ 2495 രൂപ നൽകി 12 മാസത്തെ ഈസിഡൈനർ പ്രൈം മെമ്പർഷിപ്പ് സൗജന്യമായി നേടാം.
പ്രൈം മെമ്പർഷിപ്പ് നേട്ടങ്ങൾ:
പ്രൈം മെമ്പർഷിപ്പ് എടുക്കുന്നതിലൂടെ ഇന്ത്യയിലെ 200-ൽ അധികം പ്രീമിയം റെസ്റ്റോറന്റുകളിലും ബാറുകളിലും 25% മുതൽ 50% വരെ കിഴിവ് ലഭിക്കും. ഇത് കൂടുതൽ ആനുകൂല്യങ്ങൾ നേടാൻ സഹായിക്കും.
ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്കും, പുറത്ത് പോയി കൂടുതൽ സമയം ഡൈനിംഗിനായി ചിലവഴിക്കുന്നവർക്കും ഈ ക്രെഡിറ്റ് കാർഡ് വളരെ പ്രയോജനകരമാകും.
നിരാകരണം: ഈ ലേഖനം വിവരങ്ങൾ നൽകുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ക്രെഡിറ്റ് കാർഡിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും ഇൻഡസ്ഇൻഡ് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. സാമ്പത്തികപരമായ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് സാമ്പത്തിക വിദഗ്ധരുടെ ഉപദേശം തേടുന്നത് ഉചിതമാണ്.