കൊല്ലത്ത് നടക്കുന്ന 62മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കുടിവെള്ളത്തിനായി ഇനി പ്ലാസ്റ്റിക്കിന് പകരം മൺപാത്രങ്ങൾ. മൺപൂജകൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം മന്ത്രി ശിവൻകുട്ടി നിർവഹിച്ചു. സംസ്ഥാന സ്കൂൾ കലോത്സവ വേദികളിൽ കുടിവെള്ളം പകർന്നു നൽകാൻ പ്ലാസ്റ്റിക് കുപ്പികൾക്കും ക്ലാസുകൾക്കും പകരം ഇനി മൺകൂജകളും മൺ ഗ്ലാസ്സുകളും മാത്രം. പരിസ്ഥിതി സംരക്ഷണത്തിന് പുറമേ ആരോഗ്യ ബോധവൽക്കരണം കൂടി ലക്ഷ്യം വെച്ചാണ് കണ്ണീർ കൂജ എന്ന പേരിൽ പദ്ധതി നടപ്പിലാക്കുന്നത്. മത്സരങ്ങളുടെ വിധികർത്താക്കൾക്ക് കുടിക്കാൻ നൽകുന്നത് മൺ ക്ലാസുകൾ ആയിരിക്കും.
ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് ആവശ്യമായ മൺപാത്രങ്ങൾ പാലക്കാട് പെരിങ്ങോട്ടുകുറിശിയിലുള്ള 40 മൺപാത്ര നിർമ്മാണ കേന്ദ്രങ്ങളിൽ നിന്നുമായി 500 മൺകുജകളും 250 മൺ ജെഗുകളും31ഗ്ലാസ്സുകളും ആണ് കലോത്സവ വേദിയിൽ എത്തിച്ചിരിക്കുന്നത്. മന്ത്രി ശിവൻകുട്ടി പ്രധാന വേദിയിൽ വച്ച് മൺപാത്ര വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
നിർമാണ കേന്ദ്രത്തിൽ നേരിട്ട് മൺപാത്രങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തിയാണ് മൺപാത്രങ്ങൾക്ക് ഓർഡർ നൽകിയത് .വെൽഫെയർ കമ്മിറ്റി ഭാരവാഹികളായ നൗഷാദ് എം,അഭിലാഷ് ബി. എം ബി ഷാക്കിർ റഫീഖ് മായനാട് എന്നിവർ ചേർന്നാണ് മൺപാത്രങ്ങൾ ഏറ്റുവാങ്ങിയത്