കൊല്ലത്ത് നടക്കുന്ന 62മത് സംസ്ഥാന കലോത്സവത്തിന് നാളെ തിരശ്ശീല ഉയരും. 24 വേദികളിലായാണ് മത്സരം നടക്കുന്നത്. കോഴിക്കോട് നിന്നും പ്രയാണം ആരംഭിച്ച കലോത്സവത്തിലേക്കുള്ള സ്വർണക്കപ്പ് ഇന്ന് കൊല്ലത്ത് എത്തിച്ചേരും. കലോത്സവത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ് സംഘാടകർ.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയ്ക്കാണ് നാളെ തിരശ്ശീല ഉയരുന്നത്. 24 വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ പതിനാലായിരത്തോളം മത്സരാർത്ഥികൾ പങ്കെടുക്കും. അശ്രാമം മൈതാനത്തെ പ്രധാന യിൽ ഓ എൻ വി കുറുപ്പിന്റെ പേരാണ് ചെയ്തിട്ടുള്ളത്. മറ്റ് വേദികളിലും കലാസാംസ്കാരിക രംഗത്തെ വ്യക്തിമുദ്ര പതിപ്പിച്ചവ്യക്തികളുടെ പേരാണ് നാമകരണം ചെയ്തിട്ടുള്ളത്.മത്സരത്തിനായി കാസർഗോഡ് നിന്നുംകൊല്ലത്ത് എത്തുന്ന ആദ്യ സംഘത്തിന് ഇന്ന് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം ഒരുക്കും. രജിസ്ട്രേഷൻ ഇന്ന് രാവിലെ ആരംഭിച്ചു.
ദിവസം 5000 ത്തോളം പേർക്ക് ഭക്ഷണം ഒരുക്കുന്ന ഭക്ഷണശാലയിൽ പാലുകാച്ചൽ ചടങ്ങ് നടന്നു. മന്ത്രി ശിവൻകുട്ടി, എംഎൽഎ മുകേഷ്, കൊല്ലം നായർ പ്രസന്ന എണസ്റ്റ്, ഭക്ഷണ കമ്മറ്റി അംഗങ്ങൾ, തുടങ്ങിയവർ പങ്കെടുത്തു. പാലുകാച്ചനോടനുബന്ധിച്ച് പഴയിടം മോഹനനും പുത്രിയുടെ കുമ്പളങ്ങ പായസം ആയിരുന്നു സ്പെഷ്യലായി വിതരണം ചെയ്തത്. ഭക്ഷണശാലയിൽ കഴിഞ്ഞദിവസം കോഴിക്കോട് നിന്നും പ്രയാണം ആരംഭിച്ച കലോത്സവത്തിനായുള്ള സ്വർണ്ണക്കപ്പ് ഇന്ന് കൊല്ലത്ത് എത്തിച്ചേരും. കൊട്ടാരക്കരയിൽ വച്ചു ഒരു കെ ബി ഗണേഷ് കുമാർ ഉൾപ്പെടെയുള്ള മന്ത്രിമാർ ചേർന്ന് സ്വീകരിക്കും. തുടർന്ന് കൊല്ലത്ത് എത്തിച്ച് നഗരത്തിലൂടെ ഘോഷയാത്രയായി പ്രധാന വേദിയായ ആശ്രമം മൈതാനത്തേക്ക് കൊണ്ടുവരും. കലോത്സവത്തിന് നടത്തിപ്പിനായി പോലീസ് കുറ്റമുറ്റുള്ള സുരക്ഷാകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കലാമേള പുറംലോകത്ത് എത്തിക്കാൻ കേരള വിഷൻ ന്യൂസ് ഉൾപ്പെടെയുള്ള മാധ്യമങ്ങളും തയ്യാറായിക്കഴിഞ്ഞു.
.