Share this Article
News Malayalam 24x7
62ാമത് സംസ്ഥാനസ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു
The 62nd State School Art Festival was lit up

2മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് വർണ്ണോജ്ജലമായ  തുടക്കം. രാവിലെ 9 മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് പതാകയുയർത്തി. മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു

കൊല്ലം ആശ്രാമ മൈതാനത്തെ പ്രധാന വേദിയായ ഒ എൻ വി സ്‌മൃതിയിൽ 62മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കേളികൊട്ടുയർന്നു. ഭിന്നശേഷികുട്ടികളവതരിപ്പിച്ച ഗോത്രകലയുടെ ദൃശ്യാവിഷ്ക്കാരത്തിലൂടെയാണ് ഉദ്ഘാടന പരിപാടികളാരംഭിച്ചത്. തുടർന്ന് പ്രശസ്ത സിനിമാതാരവും നർത്തകിയുമായ ആശാ ശരത്തും സ്കൂൾ വിദ്യാർഥികളും സ്വാഗതഗാനത്തിനൊത്ത് ചുവടുവെച്ചു.

കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്. മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിയിൽ കുട്ടികൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ഉപാധിയായി കലയെ സമീപിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ വൈവിദ്യങ്ങളെ ഒന്നിലേക്ക് ചുരുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നും അതിനെതിരായ ചെറുത്ത് നിൽപ്പ് കൂടിയാണ് കലയെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രിമ്മാരായ വി ശിവൻകുട്ടി, കെ രാജൻ, ജെ ചിഞ്ചുറാണി, കെ എൻ ബാലഗോപാൽ, കെ ബി ഗണേഷ് കുമാർ, തുടങ്ങിയവർ പങ്കെടുത്തു. സിനിമതാരങ്ങളായ ആശാ ശരത്തും, നിഖില വിമലും വിശിഷ്ട്ടാതിഥികളായി. ഇനി അഞ്ചു നാളുകൾ കൊല്ലത്ത് നടക്കാൻ പോകുന്ന കലോത്സവപ്പൂരത്തിനാണ് ആശ്രാമ മൈതാനത്ത് തിരിതെളിഞ്ഞിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article