മലയാളി പ്രേക്ഷകര്‍ക്ക് വരികളിലൂടെ സംഗീതത്തിന്റെ നവ്യാനുഭവം തീര്‍ത്ത കലാകാരന്‍ ഗിരീഷ് പുത്തന്‍ഞ്ചേരി ഓര്‍മ്മയായിട്ട് ഇന്നേക്ക് പതിനാല് വര്‍ഷം. പ്രേക്ഷകര്‍ക്ക് എന്നും ഓര്‍ക്കാവുന്ന ഗാനങ്ങളാണ് പുത്തഞ്ചേരി കോര്‍ത്തിണക്കിയത്.
കേള്‍വിക്കാരെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്ന മാസ്മരികത,യെന്നും ഗിരീഷ് പുത്തന്‍ഞ്ചേരിയുടെ സംഗീതത്തിനുണ്ട്. സ്വര്‍ഗീയ സംഗീതാനുഭൂതി. ചലച്ചിത്ര ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഗിരീഷ് പുത്തഞ്ചേരി എന്നും ഓര്‍ക്കാവുന്ന ഒരു പിടി ഗാനങ്ങളാണ് മലയാളി പ്രേക്ഷകര്‍ക്ക് നല്‍കിയിട്ടുള്ളത്. പ്രണയവും വിരഹവും ജീവിതവും സന്തോഷവും സങ്കടവുമൊക്കെ അക്ഷരങ്ങളിലൂടെ പ്രകടിപ്പിക്കുകയായിരുന്നു ഗിരീഷ് പുത്തന്‍ഞ്ചേരി.
ആകാശവാണിക്കും നിരവധി റെക്കോഡിങ് കമ്പനികള്‍ക്കും രചനകള്‍ നിര്‍വ്വഹിച്ച് അദ്ദേഹം പിന്നീട് സിനിമാ രംഗത്തേക്ക് കടന്നുവരികായയിരുന്നു. ചക്രവാളത്തിനപ്പുറം എന്ന ചിത്രത്തിനാണ് ആദ്യ ഗാനം തിട്ടപ്പെടുത്തിയത്. ദേവാസുരത്തിലെ ' സൂര്യ കിരീടം വീണുടഞ്ഞു എന്ന ഗാനം ഗിരീഷ് പുത്തഞ്ചേരിയെ പ്രശസ്തനാക്കി. പിന്നീടങ്ങോട്ട് സൂപ്പര്‍ ഹിറ്റുകളുടെ വരവായിരുന്നു. പതിറ്റാണ്ടുകളായി പ്രണയാതുരമായ ഓര്‍മ്മയെ തൊട്ടുണര്‍ത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ ഓരോ ഗാനങ്ങളും.
1992ല്‍ രഞ്ജിത്തിന്റെ തിരക്കഥയില്‍ ജയരാജ് സംവിധാനംചെയ്ത ജോണിവാക്കര്‍ എന്ന ചിത്രത്തിലെ ശാന്തമീ രാത്രിയില്‍ എന്നഗാനം ഏറെ ജനശ്രദ്ധ പിടിച്ചു പറ്റി. 344 ചിത്രങ്ങളിലായി 1600ലേറെ ഗാനങ്ങള്‍ അദ്ദേഹമെഴുതി്. ഏഴു തവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ചലച്ചിത്രഗാനരചയിതാവിനുള്ള പുരസ്‌കാരം സ്വന്തമാക്കി.
ഈണങ്ങള്‍ക്കതീതമായി അര്‍ഥങ്ങള്‍ തീര്‍ത്ത വരികള്‍ ബാക്കിയാക്കി അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞെങ്കിലും അദ്ദേഹം സമ്മാനിച്ച കാവ്യസുഗന്ധം ഇന്നും പരക്കുന്നുണ്ട്. സംഗീതത്തിനു പുറമെ സംവിധായകനുള്ള ഒരുക്കം കൊണ്ടെത്തിച്ചത് മരണത്തിലേക്കായിരുന്നു. എങ്കിലും പുത്തഞ്ചേരിയുടെ ഒരു ഗാനമെങ്കിലും മൂളത്ത മലയാളികള്‍ ഇന്നും ഉണ്ടാകില്ല. പിന്നെയും പിന്നെയും മനസ്സിന്റെ പടികടന്നെത്തുന്ന ഗാനപ്രപഞ്ച ശില്പിക്ക് പ്രണാമം.