Share this Article
News Malayalam 24x7
ഇന്ന് ലോക റേഡിയോ ദിനം
Today is World Radio Day

ഇന്ന് ലോക റേഡിയോ ദിനം. 1946 ഫെബ്രുവരി 13ന് ഐക്യരാഷ്ട്ര സഭ റേഡിയോ പ്രക്ഷേപണം ആരംഭിച്ചതിന്റെ ആദര സൂചകമായാണ് ഫെബ്രുവരി 13 ലോക റേഡിയോ ദിനമായി ആചരിക്കുന്നത്.

1923ലാണ് ഇന്ത്യക്കാര്‍ ആദ്യമായി റേഡിയോ ശബ്ദം കേട്ട് തുടങ്ങിയത്. അന്നേ വരെ ഇന്ത്യന്‍ ജനതയ്ക്ക് പരിചിതമല്ലാതിരുന്ന ശ്രവ്യ മാധ്യമത്തിന്റെ പുതിയ അനുഭവം ജനങ്ങളിലേയ്ക്ക് എത്തിച്ചത് റേഡിയോ ക്ലബ് ഓഫ് ബോംബെ എന്ന കൂട്ടായ്മയാണ്.

പിന്നീട് 1927 ജൂലൈ23ന് ഇത് പുനര്‍നാമകരണം ചെയ്ത് ഓള്‍ ഇന്ത്യ റേഡിയോ എന്നാക്കി മാറ്റി. ഒരേ സമയം കൂടുതല്‍ പ്രേക്ഷകരിലേയ്ക്ക് എത്താന്‍ കഴിയും എന്നതാണ് റേഡിയോയുടെ പ്രത്യേകത. യാത്രകള്‍ക്കും മറ്റ് ജോലികള്‍ക്കിടയിലും  വിനോദവും വിജ്ഞാനവും ലഭിക്കുന്ന മാധ്യമായി റേഡിയോ നിലനില്‍ക്കുന്നു.

110 വര്‍ഷത്തിലേറെ പഴക്കമുണ്ട് റേഡിയോയുടെ ചരിത്രത്തിന്്. 1957 ല്‍ ഔദ്യോഗിക നാമം ആകാശവാണി എന്നാക്കി. പിന്നീട് 1927 ജൂലൈ 23ന് ഇന്ത്യന്‍ ബ്രോഡ് കാസ്റ്റിംഗ് കമ്പനിയായി ഇത് മാറി.ഓള്‍ ഇന്ത്യാ റേഡിയോ എന്ന് 1956 വരെ അറിയപ്പെട്ടിരുന്നുവെങ്കിലും ആകാശവാണി എന്ന പുതിയ നാമത്തിലാണ് റേഡിയോ ജന ഹൃദയങ്ങളില്‍ ഇടം പിടിച്ചത്.

ദൃശ്യമാധ്യമങ്ങളുടെ കടന്നുവരവോടെ ഇന്നത്തെ തലമുറയ്ക്ക് റേഡിയോ അന്യമായെങ്കിലും റേഡിയോയിലെ വാര്‍ത്തകളും പാട്ടുകളും കേള്‍ക്കുന്നത് ദിനചര്യയായി മാറിയ കുറച്ചുപേരെങ്കിലും ഇന്നുമുണ്ട്. 2011 നവംബര്‍ 3നാണ് യുനസ്‌കോ തങ്ങളുടെ 36ാം സമ്മേളനത്തില്‍ ലോക റേഡിയോ ദിനമായി ഫെബ്രുവരി 13ന് നിശ്ചയിച്ചത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article