Share this Article
News Malayalam 24x7
സാമൂഹിക പ്രവര്‍ത്തക ദയാ ഭായിക്ക് ഇന്ന് പിറന്നാള്‍
Today is the birthday of social activist Daya Bhai

മേഴ്‌സി മാത്യു മുതല്‍ ദയാഭായ്‌വരെ സേവനതല്‍പരതയുടെ പ്രതിരൂപം, ദയാഭായിയുടെ പിറന്നാള്‍ ദിനമാണിന്ന്.  

ഇന്ത്യയിലെ അധഃസ്ഥിതര്‍ക്കുവേണ്ടി കന്യാസ്ത്രീ മഠം വിട്ട്, മദ്ധ്യപ്രദേശിലെ ആദിവാസികള്‍ക്കിടയില്‍ പോരാടിയ കേരളത്തില്‍ നിന്നുള്ള സാമൂഹികപ്രവര്‍ത്തകയാണ് ദയാഭായി. മുംബൈയില്‍ എം.എസ്.ഡബ്ല്യൂന്് പഠിക്കുമ്പോഴാണ് മധ്യപ്രദേശില്‍ റിസര്‍ച്ചിനായി ദയാഭായി എത്തുന്നത്.

അന്ന് അവിടുത്തെ ആദിവാസി വിഭാഗകാര്‍ നേരിട്ടിരുന്ന ചൂഷണങ്ങള്‍ക്കെതിരെ ദയാഭായി പോരാടി. ഗോത്രവര്‍ഗ്ഗമേഖലയായ ടിന്‍സായ് ഗ്രാമത്തിലെത്തുകയും അവഗണനയുടെ തുരുത്തില്‍പ്പെട്ട് അധഃസ്ഥിതരായവരും മുമ്പ് രാജവംശത്തിന്റെ ഭാഗമായിരുന്നവരുമായ ഗോണ്ടുകള്‍ എന്നറിയപ്പെടുന്ന ആദിവാസികള്‍ ആയിരുന്നു അവിടെയുണ്ടായിരുന്നത്.

അവരിലൊരാളായാല്‍ മാത്രമേ അവര്‍ തന്നെ അംഗീകരിക്കുകയുള്ളൂവെന്ന് മനസ്സിലായപ്പോള്‍ മേഴ്‌സി അവരുടെ വേഷവും ഭാഷയും ഭക്ഷണവും സ്വീകരിച്ചു. മേഴ്‌സി എന്നാല്‍ ദയ, ബായി എന്നാല്‍ ഗോത്രവര്‍ഗ്ഗ സ്ത്രീകളുടെ വിളിപ്പേര്.

മേഴ്‌സി അങ്ങനെ ദയാബായി എന്ന പേരു സ്വീകരിക്കുകയായിരുന്നു. കോട്ടയത്തെ പുല്ലാട്ട് മാത്യുവിന്റയും ഏലിക്കുട്ടിയുടെും 14 മക്കളില്‍ മൂത്തമകളായി ജനനം. അധസ്തിതര്‍ക്ക് വേണ്ടി പോരാടണമെന്ന തീവ്രമായ ആഗ്രഹമാണ് ദയാഭായിയെ ധീര വനിതയിലേക്കെത്തിച്ചത്.

നര്‍മദ ബച്ചാവോ ആന്ദോളന്‍ ചെങ്ങറ പ്രക്ഷോഭം എന്നിവയുമായി ബന്ധപ്പെട്ട് ദയാബായി പ്രവര്‍ത്തിച്ചു്. കൂടാതെ പശ്ചിമഘട്ട സംരക്ഷണത്തിനായി കാസര്‍ഗോഡുമുതല്‍ തിരുവനന്തപുരം വരെ ബോധവത്കരണ പദയാത്ര നടത്തിയിരുന്നു.

പ്രകൃതി സംരക്ഷണവും പശ്ചിമഘട്ട വിനാശത്തിലൂടെ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ദുരന്തപൂര്‍ണമായ ഭാവിയെയും ജനസമക്ഷം കൊണ്ടുവരികയായിരുന്നു യാത്രയുടെ ലക്ഷ്യം. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തി. പാവപ്പെട്ടവരിലും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും ഒരു പോലെ പ്രിയപ്പെട്ടൊരാളായിരുന്നു .  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories