ലോകത്തെ സ്വാധീനിച്ച ഏറ്റവും വലിയ സാമുഹിക സാമ്പത്തിക ദാര്‍ശനിക ചിന്തകരില്‍ ഒരാളാണ് കാള്‍ മാര്‍ക്സ്. മാനവ ചരിത്രത്തിന് വഴിത്തിരിവുണ്ടാക്കിയ ആ സൈദ്ധാന്തികന്‍ അന്തരിച്ചിട്ട് ഇന്ന് 141 വര്‍ഷങ്ങല്‍ തികയുന്നു .
ജര്‍മനിയിലെ ഒരു മധ്യവര്‍ഗ കുടുംബത്തിലാണ് കാള്‍ മാര്‍ക്‌സ് ജനിച്ചത് . ബോണ്‍ യൂണിവേഴ്‌സിറ്റി യില്‍ നിന്നും ബെര്‍ലിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി . സര്‍വകലാശാലാ വിദ്യാഭാസത്തിനിടക്ക് വച്ച് യുവ ഹെഗലിയന്മാര്‍ എനറിയപ്പെടുന്ന പ്രഷ്യന്‍ ബുദ്ധിജീവികളുടെ ആശയങ്ങളില്‍ ആകൃഷ്ടനായി .
തുടര്‍ന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പത്രപ്രവര്‍ത്തനം തെരഞ്ഞെടുത്ത അദ്ദേഹം വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന പ്രമാണത്തിനുവേണ്ടി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും തുടങ്ങി . കാള്‍ മാര്‍ക്‌സിന്റെ സാമുഹിക സാമ്പത്തിക ആശയങ്ങളെ പൊതുവേ മാര്‍ക്‌സിസം എന്ന് വിളിക്കപ്പെടുന്നു .
ചൂഷക വര്‍ഗവും ചൂഷിത വര്‍ഗവും തമ്മിലുള്ള വര്‍ഗസമരത്തിലൂടെയാണ് എല്ലാ സമൂഹവും മുന്നോട്ട് പോകുന്നത് എന്ന് മാര്‍ക്‌സ് വിലയിരുത്തി . അക്കാലത്ത് നില നിന്നിരുന്ന സാമൂഹിക രീതിയെ മുതലാളിത്തം എന്ന് മാര്‍ക്‌സ് വിശേഷിപ്പിച്ചു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലും ദാസ് കാപ്പിറ്റലിലും കുറിച്ചിട്ട അദ്ദേഹത്തിന്റെ ചിന്തകള്‍ ലോകത്തെ തന്നെ മാറ്റിമറിച്ചു .
ലോകത്തെമ്പാടുമുള്ള പല തൊഴിലാളി വര്‍ഗ യൂണിയനുകളും പല തൊഴിലാളി വര്‍ഗ പാര്‍ട്ടികളും ഇന്നും അത് പിന്തുടരുന്നു. മുതലാളിത്തത്തെ മനസിലാക്കാന്‍ ഉള്ള ഏറ്റവും നല്ല ഉപകരണം മാര്‍ക്‌സിസമാണെന്ന് വിമര്‍ശകര്‍ പോലും അംഗീകരിക്കുന്നു . മരണം കീഴടക്കി നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ആ മഹാ ചിന്തകന്‍ ദരിദ്ര സമൂഹത്തിന്റെ വിമോചന പ്രതീക്ഷകള്‍ക്ക് പ്രകാശം പകര്‍ന്നു കൊണ്ടേയിരിക്കുന്നു .