ഇന്ന് ലോക ബാലപുസ്തക ദിനം. കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിനാണ് ബാല പുസ്തകദിനം ആചരിക്കുന്നത്.
കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം അവരുടെ ശ്രദ്ധ പുസ്തകങ്ങളിലേക്ക് ചെലുത്തുന്നതിനുകൂടി വേണ്ടിയാണ് അന്തര്‍ദേശിയ ബാലപുസ്തകദിനമായി ആചരിക്കുന്നത്. ഓരോ വര്‍ഷവും വിവിധ രാജ്യങ്ങളില്‍ പുസ്തകദിനത്തോടനുബന്ധിച്ച് പുസ്തകോത്സവം നടത്താന്‍ അനുമതി നല്‍കും.
പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുന്നതിനായി അറിയപ്പെടുന്ന ഒരു എഴുത്തുകാരനെ ക്ഷണിക്കുകയും ചെയ്യും.വിശദീകരണ ചിത്രങ്ങള്‍ ചെയ്ത പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കുകയും മത്സരങ്ങള്‍, അവാര്‍ഡുകള്‍ എന്നിവയും പുസ്തദിനത്തിലുണ്ടാകും.
ലോകത്തിലെല്ലായിടത്തു നിന്നുമുള്ള എഴുത്തുകാരും സാഹിത്യകാരന്മാരും പുസ്തകോത്സവത്തില്‍ പങ്കെടുക്കും. പുസ്തകങ്ങള്‍ക്ക് അവാര്‍ഡുകളും പ്രഖ്യാപിക്കും. ഇന്റര്‍നെറ്റ് യുഗം കൈയ്യേറിയിരിക്കുന്ന ഈ കാലഘട്ടത്ത് കുട്ടിക്കഥകളും കളിക്കുടുക്ക തുടങ്ങിയ ബാലപുസ്തകങ്ങളെല്ലാം ഇന്ന് കടകളില്‍ നോക്കുകുത്തിയായിരിക്കുകയാണ്.