ഇന്ത്യയിൽ അതിവേഗം വളരുന്ന ഒരു മേഖലയാണ് ബ്യൂട്ടി മാർക്കറ്റ്. ഹിന്ദുസ്ഥാൻ യൂണിലിവർ (HUL) 3000 കോടി രൂപയ്ക്ക് മിനിമലിസ്റ്റ് എന്ന ബ്യൂട്ടി ബ്രാൻഡ് ഏറ്റെടുക്കാൻ പോകുന്നു എന്നതാണ് ഈ മേഖലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്ത
ജയ്പൂർ ആസ്ഥാനമായ മിനിമലിസ്റ്റ് ഒരു ചെറുകിട സ്റ്റാർട്ടപ്പാണ്. ചർമ്മ സംരക്ഷണം, മുടി സംരക്ഷണം, ശിശു ചർമ്മ സംരക്ഷണം തുടങ്ങിയ കാര്യങ്ങൾക്കുള്ള ഉത്പന്നങ്ങൾ ആണ് മിനിമലിസ്റ്റ് വിപണിയിൽ ഇറക്കുന്നത്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ഇവരുടെ ഉൽപ്പന്നങ്ങൾക്ക് വളരെ ആവശ്യക്കാരാണ്.
മിനിമലിസ്റ്റ് പോലുള്ള ബ്രാൻഡുകൾ യുവ തലമുറയിൽ വളരെ ജനപ്രിയമാണ്. D2C മോഡലിൽ പ്രവർത്തിക്കുന്ന ഈ കമ്പനിയുടെ പ്രാധാന്യം മനസിലാക്കിയാണ് യൂണിലിവർ മിനിമലിസ്റ്റിൻ്റെ ഏറ്റെടുക്കുന്നത്
ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ വളർച്ച മിനിമലിസ്റ്റിനെ ജനപ്രിയമാക്കി. HUL ഇ-കൊമേഴ്‌സ് മേഖലയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നു.
HUL പോലുള്ള വലിയ കമ്പനികൾ ചെറുകിട സ്റ്റാർട്ടപ്പുകളെ ഏറ്റെടുക്കുന്നത് മാർക്കറ്റിലെ മത്സരം വർദ്ധിപ്പിക്കും.
ഹിന്ദുസ്ഥാൻ യൂണിലിവർ മിനിമലിസ്റ്റിനെ ഏറ്റെടുക്കുന്നത് ഇന്ത്യൻ ബ്യൂട്ടി മാർക്കറ്റിലെ ഒരു വലിയ മാറ്റമാണ്. ഈ ഏറ്റെടുക്കൽ ഇന്ത്യൻ ബ്യൂട്ടി മാർക്കറ്റിനെ എങ്ങനെ സ്വാധീനിക്കുമെന്ന് കാണാൻ ഇനി കാത്തിരിക്കണം.