അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ നടന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ച് ചടങ്ങുകള്‍ ക്ഷേത്രത്തില്‍ നടന്നിരുന്നു. മൂന്ന് ദിവസം നീണ്ട പ്രത്യേക പൂജകളാണ് നടന്നത്. അതേസമയം കുംബമേളയും നടക്കുന്നതിനാല്‍ ദിവസവും ലക്ഷക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തില്‍ എത്തുന്നത്. 2024 ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നടത്തിയത്.