പാതയോരങ്ങളെ ഭൂതകാലങ്ങളെ എന്ന വൈറൽ വിപ്ലവ ഗാനം ഉൾപ്പെടുന്ന മിനി വെബ് സീരീസ് -കൊടി - റിലീസ് ചെയ്തിട്ട് മൂന്ന് വർഷം . ആൽബിൻ കെ വർഗീസാണ് കൊടി സംവിധാനം ചെയ്തത്.
കേരളചരിത്രം എന്നത് വിപ്ലവങ്ങളാൽ രചിക്കപ്പെട്ട ഒന്നാണ്. എണ്ണമറ്റ ചെറുതും വലുതുമായ നിരവധി വിപ്ലവങ്ങളുടെ കഥകൾ പൂർവികർ നമുക്കായി പങ്ക് വെച്ചിട്ടുണ്ട്. അത് കേട്ട് പുളകിതരായവരാണ് നമ്മളെല്ലാവരും. അത്തരം വിപ്ലവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന നിരവധി സിനിമകളും മലയാളിക്ക് സ്വന്തമായിട്ടുണ്ട്.കഴിഞ്ഞു പോയ കാലഘട്ടത്തിലെ കേരളീയന്റെ സഹനത്തിന്റെയും കഷ്ടപ്പാടുകളുടെയും വിപ്ലവ കഥയാണ് ഈ വെബ് സീരീസിന്റെ പ്രമേയം. അടിയന്തരാവസ്ഥക്കാലത്തെ അക്രമങ്ങൾക്കും അടിച്ചമർത്തലുകൾക്കും എതിരെ പോരാടിയ ഒരു നാടിന്റെ കഥ പറയുന്ന ‘കൊടി’ എന്ന വെബ് സീരീസ് യൂട്യൂബിൽ റിലീസ് ചെയ്ത ഉടൻ തന്നെ വൈറലായിരുന്നു.
കൊടിയിലെ പാതയോരങ്ങളേ ഭൂതകാലങ്ങളേ എന്ന ഗാനവും സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ജനപ്രിയമായി.
സച്ചിൻ രാജും പി നാസിലുമാണ് കൊടിയിലെ എവർ ഹിറ്റ്ഗാനം ആലപിച്ചത്. എസ്. ക്യു. ഡബ്ല്യൂ സ്റ്റുഡിയോസാണ് ഈ വെബ് സീരീസ് ഒരുക്കിയിരുന്നത്. സംഗീത് എമ്മിന്റെ തിരക്കഥയിൽ ആൽബിൻ. കെ വർഗീസാണ് കൊടി സംവിധാനം ചെയ്തത്. വരുൺ ഉണ്ണിയാണ് സംഗീത സംവിധാനം നിർവഹിച്ചത്.