Share this Article
Video | മുംബൈയിൽ ഒരേ റൺവേയിൽ രണ്ട് വിമാനം; ടേക്ക് ഓഫും ലാൻഡിങ്ങും സെക്കൻഡുകളുടെ വ്യത്യാസത്തിൽ; ഒഴിവായത് വലിയ ദുരന്തം
വെബ് ടീം
posted on 09-06-2024
1 min read
Two planes on same runway in Mumbai;  Take-off and landing seconds apart;  What was avoided was a great tragedy

മുംബൈ വിമാനത്താവളത്തിൽ ഒരേ റൺവേയിൽ സെക്കൻഡുകളുടെ വ്യത്യസത്തിൽ  ഒരു വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ മറ്റൊരു വിമാനം ലാൻഡ് ചെയ്തു. വൻ ദുരന്തമാണ് ഓഴിവായത്.


എയർ ഇന്ത്യ ജെറ്റ് പറന്നുയരുമ്പോൾ അതേ റൺവേയിൽ ഇൻഡിഗോ വിമാനം പറന്നിറങ്ങുകയായിരുന്നു. സംഭവത്തിൽ എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥനെ പുറത്താക്കിയതായാണ് വിവരം. സംഭവത്തേക്കുറിച്ച് വിശദമായ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. എയർ ട്രാഫിക് കൺട്രോളറുടെ നിർദേശപ്രകാരാണ് കാര്യങ്ങൾ ചെയ്തതെന്നാണ് രണ്ട് വിമാനത്തിലെയും പൈലറ്റുമാർ വ്യക്തമാക്കുന്നത്.

ഇൻഡോറിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യുമ്പോൾ ആയിരുന്നു തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ വിമാനം പറന്നുയർന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article