കൊച്ചിക്കാരുടെ ഹൃദയം തൊട്ട് പാടുന്ന ഒരു മനുഷ്യനുണ്ട് മട്ടാഞ്ചേരിയില്‍. അവരുടെ പ്രിയപ്പെട്ട അബൂക്ക. കല്യാണ വീടുകളില്‍ ഒരു കാലത്ത് നിറ സാനിധ്യമായിരുന്ന അബൂക്ക ഇന്നും മട്ടാഞ്ചേരിയുടെ തെരുവുകളില്‍ പാടുകയാണ്. പോയകാലത്തെ ഓര്‍മകളെ നെഞ്ചോട് ചേര്‍ത്ത് അബൂക്ക പാടുമ്പോള്‍ പ്രായം പോലും തോറ്റ് പോകും.