Share this Article
എസ്എസ്എല്‍സി ഫലപ്രഖ്യാപനം; വിജയശതമാനത്തിൽ വർദ്ധനവ്
വെബ് ടീം
posted on 19-05-2023
2 min read
SSLC Result 2023

എസ്എസ്എല്‍സി പരീക്ഷയില്‍ 99.7 ശതമാനം വിജയം. വിജയശതമാനം കൂടുതല്‍ കണ്ണൂര്‍ ജില്ലയില്‍, കുറവ് വയനാട്ടില്‍. 68,604 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ-പ്ലസ്. പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ അഞ്ച് മുതലെന്നും വിദ്യാഭ്യാസമന്ത്രി.തിരുവനന്തപുരം: ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 99.70 ശതമാനമാണ് വിജയം. 68604 വിദ്യാർത്ഥികൾ ഫുള്‍ എ പ്ലസ് നേടി. ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍  മലപ്പുറം ജില്ലയിലാണ്. ഏറ്റവും കുറവ് വിജയശതമാനം വയനാട് ജില്ലയിലാണ്. 98.41%. പാലാ, മൂവാറ്റുപുഴ ഉപജില്ലകളില്‍ 100% ആണ് വിജയം. ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയത്  മലപ്പുറം ജില്ല.  4856 പേർ ആണ് എ പ്ലസ് നേടിയത്. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത്  എടരിക്കോട് സ്കൂൾ 100 വിജയം നേടി. 1876 വിദ്യാര്‍ത്ഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്. 

മറ്റന്നാൾ പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ച ഫലമാണ് ഒരു ദിവസം നേരത്തെ വരുന്നത്. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ ഗ്രേസ് മാർക്ക് കൂടി ഉണ്ടാകുമെന്നത് പ്രത്യേകതയാണ് . 4,19,363 വിദ്യാർത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. മാർച്ച് 9 ന് തുടങ്ങിയ പരീക്ഷ 29 നായിരുന്നു അവസാനിച്ചത്.4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ്  വിദ്യാർത്ഥികളുമാണ് ഈ വര്‍ഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 2,13,801 പേര്‍ ആൺകുട്ടികളും  2,05,561 പേര്‍ പെൺകുട്ടികളുമാണ്. സർക്കാർ സ്‌കൂളുകളിലായി ആകെ 1,40,703 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 72,031 ആൺകുട്ടികളും  68,672 പെൺകുട്ടികളുമാണ്.  എയിഡഡ് സ്കൂളുകളിൽ ആകെ 2,51,567 കുട്ടികളാണ് പരീക്ഷ എഴുതിയത്. 1,27,667 ആൺകുട്ടികളും 1,23,900 പെൺകുട്ടികളുമാണ്. അൺ എയിഡഡ് സ്‌കൂളുകളിൽ ആകെ 27,092 കുട്ടികൾ പരീക്ഷ എഴുതി. 14,103 ആൺകുട്ടികളും 12,989 പെൺകുട്ടികളുമാണുള്ളത്. 

സർക്കാർ മേഖലയിൽ 1,170 സെന്ററുകളും എയിഡഡ് മേഖലയിൽ 1,421പരീക്ഷ സെന്ററുകളും  അൺ എയിഡഡ് മേഖലയിൽ 369 പരീക്ഷ സെന്ററുകളും അടക്കം മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരുന്നത്. ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും ഇക്കൊല്ലം പരീക്ഷ എഴുതിയിരുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article