Share this Article
ഒരു ഇന്ത്യ- പാക്കിസ്ഥാന്‍ പ്രണയ കഥ
Indian Woman Marries Her Facebook Friend In Pakistan

സുഹൃത്തുമായി പ്രണയത്തിലായ രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശിനിയായ അഞ്ജു എന്ന യുവതി കഴിഞ്ഞ ആഴ്ചയാണ് പാക്കി്‌സഥാനിലേക്ക് കടന്നത്. ഖൈബര്‍ പഖ്തൂന്‍ഖ  പ്രവിശ്യയിലെ ഗ്രാമത്തിലെത്തിയ അഞ്ജു, സുഹൃത്ത് നസ്‌റുല്ലയെ വിവാഹം കഴിച്ചു. ഇസ്ലാം മതം സ്വീകരിച്ച യുവതി ഫാത്തിമ എന്ന പേര് സ്വീകരിക്കുകയായിരുന്നു. അപ്പര്‍ ദിറിലെ ജില്ലാ കോടതിയില്‍ നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. അഞ്ജു ഭര്‍ത്താവിന്റെ കുടുംബാങ്ങള്‍ക്കൊപ്പമുള്ള വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നസ്റുല്ലയുടെ കുടുംബാംഗങ്ങളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും അഭിഭാഷകരുടെയും സാന്നിധ്യത്തിലാണു ദമ്പതികള്‍ കോടതിയില്‍ ഹാജരായത്. നസ്റുല്ലയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വീസ അവസാനിക്കുന്ന ഓഗസ്റ്റ് 20ന് മുന്‍പ് ഇന്ത്യയിലേക്ക് മടങ്ങുമെന്നും അഞ്ജു നേരത്തെ പറഞ്ഞിരുന്നു. അഞ്ജുവിനെ വിവാഹം കഴിക്കാന്‍ പദ്ധതിയില്ലെന്ന് നസ്റുല്ലയും പ്രതികരിച്ചിരുന്നു. 2019ലാണ് നസ്റുല്ലയും അഞ്ജുവും ഫെയ്‌സ്ബുക്കില്‍ സുഹൃത്തുക്കളായത്. വിവാഹിതയാണ് അഞ്ജു. എന്നാല്‍ അഞ്ജുവിന്റെ പിതാവ് മകളെ തള്ളിപ്പറഞ്ഞു. മകളുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചുവെന്നും അവള്‍ കുടുംബത്തിന് നാണക്കേടാണെന്നും പിതാവ് ഗയാപ്രസാദ് തോമസ് പറഞ്ഞു. ജയ്പൂരില്‍ സുഹൃത്തിനെ  കാണാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് അഞ്ജു പോയതെന്നും വോയിസ് കാള്‍ വന്നപ്പോഴാണ് ഭാര്യ  ലാഹോറിലാണെന്ന് മനസിലായതെന്നും ഭര്‍ത്താവ് അരവിന്ദ്കുമാര്‍ പറഞ്ഞു. ഇവര്‍ക്ക് 15 വയസ്സുള്ള മകളും ആറ് വയസ്സുള്ള മകനുമുണ്ട് 

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article