Share this Article
Indian 2 teaser | നെടുമുടിയേയും വിവേകിനേയും വീണ്ടും കാണാം; ഇന്ത്യൻ 2 ടീസർ പുറത്ത്
വെബ് ടീം
posted on 03-11-2023
1 min read
Indian 2 teaser is out, Kamala hasan, Shankar, Nedumudi Venu

ജയിലറും ലിയോയും തകർത്താടിയ തിരശ്ശീലകൾ ഭരിക്കാൻ ഇന്ത്യൻ തിരിച്ചു വരുന്നു. പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന ഇന്ത്യൻ 2വിൻ്റെ ടീസർ എത്തി.  തിരശ്ശീലയിൽ എപ്പോഴും വിസ്മയം കാണിക്കാറുള്ള ശങ്കറിനൊപ്പം ഉലക നായകൻ കമലഹാസൻ വീണ്ടും എത്തുമ്പോൾ പ്രേക്ഷകർ അത്ഭുതം തന്നെ പ്രതീക്ഷിക്കും.


ടീസർ കാണുന്ന ഏതൊരു മലയാളിയേയും സന്തോഷിപ്പിക്കുന്ന കാര്യം നെടുമുടി വേണുവിൻ്റെ സാന്നിധ്യമാണ്. ഇന്ത്യനിൽ  നെടുമുടി വേണു അവതരിപ്പിച്ച കൃഷ്ണസ്വാമി എന്ന സിബിഐ ഉദ്യോഗസ്ഥന്റെ കഥാപാത്രം വിഎഫ്എക്സിലൂടെ ഇന്ത്യൻ 2ൽ എത്തുമെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. 

2018 ലായിരുന്നു  ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.  എന്നാല്‍  കോവിഡ് മൂലം ചിത്രം നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു.  2021 ല്‍ നെടുമുടി വേണു വിട പറഞ്ഞെങ്കിലും ചിത്രത്തില്‍  ഒരു പ്രധാനപ്പെട്ട കഥാപാത്രം ചെയ്തിരുന്നു. നെടുമുടി വേണുവിന്റെ ബാക്കി ഭാഗങ്ങളായിരിക്കും ആര്‍ട്ടിഫിഷ്യലി ക്രിയേറ്റ് ചെയ്യുന്നത്.  മാത്രമല്ല 65 വയസ് പിന്നിട്ട കമലഹാസനെ  വിഎഫ് എക്‌സ് ടെക്‌നോളജി ഉപയോഗിച്ച് മുപ്പതുകാരനാക്കുകയും ചെയ്യുന്നുണ്ട്.  

1996 ല്‍  പുറത്തിറങ്ങിയ  ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ബോക്‌സോഫീസില്‍  വന്‍  വിജയം നേടിയ  ചിത്രം  പ്രേക്ഷക പ്രശംസയും നേടിയിരുന്നു. ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ  പുരസ്‌കാരം ഇന്ത്യനിലൂടെ കമലിനെ തേടിയെത്തിയിരുന്നു.  ഊര്‍മിള മണ്ഡോദ്കറും മനീഷ കൊയ്‌രാളയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

2024 ലായിരിക്കും ചിത്രം പുറത്തിറങ്ങുക  ബോക്‌സ് ഓഫീസില്‍  തരംഗം സൃഷ്ടിക്കാനുള്ള സാധ്യതയാണ് ആരാധകര്‍ കല്‍പ്പിക്കുന്നത്.  കമലഹാസനെ കൂടാതെ കാജല്‍  അഗര്‍വാള്‍, സിദ്ധാര്‍ഥ്,  പ്രിയഭവാനി ശങ്കര്‍, ബോബി സിംഹ, വിവേക്, ഗുരു സോമസുന്ദരം എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article