കൂടത്തായി കേസില്‍ ജോളിക്കെതിരെ മകന്റെ മൊഴി. റോയ് തോമസിന്റെത് ഉള്‍പ്പടെ ആറു കൊലപാതകങ്ങളും ജോളിയാണ് നടത്തിയത് എന്ന് ജോളിയുടെ മകനും മൂന്നാം സാക്ഷിയുമായ റെമോ റോയ് മൊഴിനല്‍കി. നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് അമ്മ തന്നോട് കുറ്റസമ്മതം നടത്തിയിരുന്നതായും റെമോ റോയ് പ്രത്യേക കോടതിയില്‍ മൊഴി നല്‍കി.