Share this Article
image
രണ്ടാം പ്രസവത്തില്‍ പെണ്‍കുഞ്ഞ് ജനിച്ചാല്‍ അമ്മയ്ക്ക് 6000 രൂപ
വെബ് ടീം
posted on 06-05-2023
1 min read
Pradhan Mantri Matru Vandana Yojana; Cash incentive on birth of girl Child in Second Delivery

കേരളത്തില്‍ പ്രധാനമന്ത്രി മാതൃവന്ദന യോജന മുന്‍കാല പ്രാബല്യത്തോടെ ആരംഭിക്കാന്‍ ഉത്തരവ്. ഇതിലൂടെ രണ്ടാം പ്രസവത്തില്‍ പെണ്‍കുഞ്ഞ് ജനിച്ചാല്‍ അമ്മയ്ക്ക് 6000 രൂപ ലഭിക്കും.സംസ്ഥാന വനിത- ശിശുവികസന ഡയറക്ടറുടെതാണ് ഉത്തരവ്.

2022 ഏപ്രില്‍ ഒന്നിന് ശേഷമുള്ള രണ്ടാമത്തെ പ്രസവത്തില്‍ പെണ്‍കുട്ടിക്കു ജന്മം നല്‍കിയ അമ്മമാര്‍ക്ക് ജൂണ്‍ 30 വരെ ധനസഹായത്തിന് അപേക്ഷിക്കാം.രണ്ടാം തവണ ഗര്‍ഭിണിയായിരിക്കുന്നവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും, അതിനായി അങ്കണവാടിയില്‍ രജിസ്റ്റര്‍ ചെയ്യണം. അതുകൂടാതെ ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.    

കേരളം ഉള്‍പ്പെടെയുള്ള 11 സംസ്ഥാനങ്ങളില്‍ പെണ്‍കുട്ടികളുടെ ജനനനിരക്ക് കുറയുന്നത് പരിഹരിക്കാനാണ് കേന്ദ്രം ഈ പദ്ധതി ആരംഭിച്ചത്.ആദ്യ പ്രസവത്തില്‍ ആണ്‍കുട്ടിയാണെങ്കിലും പെണ്‍കുട്ടിയാണെങ്കിലും 5000 രൂപ ലഭിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖല ജീവനക്കാര്‍ക്കും നിലവില്‍ പ്രസാവാനുകൂല്യം ലഭിക്കുന്നവര്‍ക്കും ഈ ആനുകൂല്യത്തിന് അപേക്ഷിക്കാനാവില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article