Share this Article
ഭര്‍ത്താവിനൊപ്പം സെൽഫി എടുക്കുന്നതിനിടെ 27കാരിക്ക് ദാരുണാന്ത്യം; വിഡിയോ
വെബ് ടീം
posted on 17-07-2023
1 min read
Woman swept away with sea wave while taking selfie with husband dies

മുംബൈ:ഭർത്താവിനൊപ്പം സെൽഫി എടുക്കുന്നതിനിടെ തിരയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യമുണ്ടായതിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നു. ഇരുപത്തിയേഴുകാരിയായ ജ്യോതി സോനാർ ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ ബാന്ദ്ര ഫോർട്ടിൽ ഈ മാസം 9നു സംഭവിച്ച ദുരന്തത്തിന്റെ വിഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ജ്യോതിയും ഭര്‍ത്താവ് മുകേഷും പാറക്കെട്ടിലിരുന്ന് ചിത്രമെടുക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. പാറക്കെട്ടിലിരുന്ന ഇവരുടെ മേല്‍ വലിയ തിരയടിച്ചതും നിലതെറ്റി വീഴുകയായിരുന്നു. സംഭവസമയം ഇവരുടെ മൂന്നു മക്കള്‍ കരയില്‍നിന്ന് അലറിവിളിക്കുന്നത് വിഡിയോയില്‍ കാണാം. ഇവർ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.

മുകേഷിനെ പാറക്കെട്ടില്‍ നിന്നവരിലൊരാള്‍ പിടിച്ചു കയറ്റിയെങ്കിലും ജ്യോതിയെ രക്ഷിക്കാനായില്ല. തീരത്തുള്ളവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി. നീണ്ട 20 മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവില്‍ പിറ്റേദിവസമാണ് ജ്യോതിയുടെ മൃതദേഹം കണ്ടെത്തിയത്.

വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക:

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article