കോളേജ് പ്രിന്‍സിപ്പാള്‍ നിയമനക്കേസ് ഇന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ പരിഗണിക്കും. പ്രധാനരേഖകള്‍ അഡീഷണല്‍ സെക്രട്ടറി പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥനോട് ഹാജരാക്കാന്‍ ട്രിബ്യൂണല്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. അന്തിമ പട്ടിക കരട് പട്ടികയാക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി നിര്‍ദേശിച്ചുള്ള ഫയലും, സെലക്ഷന്‍ കമ്മിറ്റി അംഗീകരിച്ച 43-പേരുടെ പട്ടിക ഡിപാര്‍ട്ട്മെന്റല്‍ പ്രമോഷന്‍ കമ്മിറ്റി അംഗീകരിച്ചതിന്റെ മിനിട്ട്സും ഹാജരാക്കാനാണ് നിര്‍ദേശം. അനധികൃത ഇടപെടല്‍ നടത്തിയ മന്ത്രി രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. ഈ സാഹചര്യത്തില്‍ ട്രിബ്യൂണല്‍ നിലപാട് നിര്‍ണായകമാണ്.