Share this Article
ശക്തമായ മഴയിലും കാറ്റിലും കണ്ണൂരിലും കോഴിക്കോടും വ്യാപക നാശം
Heavy rain and wind caused extensive damage to Kannur and Kozhikode

ശക്തമായ മഴയിലും കാറ്റിലും കണ്ണൂരിലും കോഴിക്കോടും വ്യാപക നാശം . കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായിപാറ പാലത്തില്‍ വെള്ളം കയറി. കണ്ണൂരില്‍ നിര്‍മ്മാണത്തിലിരുന്ന ഇരുനില കെട്ടിടം തകര്‍ന്നു വീണു.

കനത്ത മഴയിൽ കോഴിക്കോടിന്റെ മലയോര മേഖലയിൽ നാശനഷ്ടം. നാദാപുരത്തും മേപ്പയൂരിലും മരം കടപുഴകി വീണ് ഓരോ വീടുകൾ വീതം ഭാഗികമായി തകർന്നു. കുറ്റ്യാടിയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. കാരശ്ശേരി വല്ലത്തായി പാറ പാലത്തിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. മലയോരങ്ങളിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണ് വൈദ്യുതി തടസപ്പെട്ടു. തീരദേശങ്ങളിൽ കടൽക്ഷോഭവും ഉണ്ടായി.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article