ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ കെ.കെ.ഹര്‍ഷിന. ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ആരോഗ്യമന്ത്രിയുടെ ഉറപ്പ് വിശ്വസിച്ച് നേരത്തെ നടത്തിവന്ന സമരം പിന്‍വലിച്ച താന്‍ വഞ്ചിക്കപ്പെട്ടെന്ന് ഹര്‍ഷിന കേരള വിഷന്‍ ന്യൂസിനോട് പറഞ്ഞു. തന്റെ തുടര്‍ സമരം നീതി തേടി മാത്രമുള്ളതാണ്. അത്തരം സമരത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും ഹര്‍ഷിന പറഞ്ഞു.