Share this Article
image
Video | ഗതികെട്ടാൽ പടയപ്പ പശുവിൻ്റെ പുല്ലും തിന്നും
padayappa elephant news

ഇടുക്കി മറയൂരിന് സമിപം ജനവാസ മേഖലയിൽ വീണ്ടും പടയപ്പ ഇറങ്ങി. വാഗവരൈ എസ്റ്റേറ്റ് ലക്കം ന്യൂ ഡിവിഷന്‍ ഭാഗത്താണ് ഇന്നലെ അര്‍ധരാത്രിയോടെ പടയപ്പയെത്തിയത്. പശുവിന് കൊടുക്കാനായി പ്രദേശവാസി വാങ്ങി സൂക്ഷിച്ചിരുന്ന തീറ്റപ്പുല്ല് അകത്താക്കി പടയപ്പ മടങ്ങി. മറ്റ് രീതിയിലുള്ള നാശനഷ്ടങ്ങള്‍ പടയപ്പ വരുത്തിയില്ല.

രണ്ടാഴ്ച്ചത്തെ ഇടവേളക്ക് ശേഷമാണ് കാട്ടുകൊമ്പന്‍ പടയപ്പ വീണ്ടും മറയൂരിന് സമിപം ജനവാസ മേഖലയില്‍ ഇറങ്ങിയത്. മറയൂര്‍ മേഖലയിലെ വനമേഖലയില്‍ കാട്ടുകൊമ്പന്‍ ചുറ്റിത്തിരിഞ്ഞിരുന്നതായാണ് വനംവകുപ്പ് നല്‍കുന്ന വിവരം. ഇന്നലെ അര്‍ധരാത്രിയോടെ പടയപ്പ വാഗവരൈ എസ്റ്റേറ്റ് ലക്കം ന്യൂ ഡിവിഷന്‍ ഭാഗത്തെത്തി.

പത്തിലധികം തൊഴിലാളി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശമാണിവിടം. തൊഴിലാളിയായ മാടസ്വാമി പണം നല്‍കി വാങ്ങി പശുക്കള്‍ക്ക് നല്‍കാനായി സൂക്ഷിച്ചിരുന്ന തീറ്റപ്പുല്ല് പടയപ്പ അകത്താക്കി.

പ്രദേശത്ത് ഏറെ സമയം തമ്പടിച്ച ശേഷമാണ് പടയപ്പ ഇവിടെ നിന്നും പിന്‍വാങ്ങിയത്.തീറ്റപ്പുല്ല് അകത്താക്കിയെങ്കിലും മറ്റ് നാശനഷ്ടങ്ങള്‍ വരുത്തിയിട്ടില്ലെന്നാണ് വിവരം.പടയപ്പ നടന്നു പോയ വഴിയിലും മറ്റും വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നു.ദിവസങ്ങള്‍ക്ക് മുമ്പ് ജനവാസ മേഖലയില്‍ ഇറങ്ങിയ പടയപ്പ വീടിന്റെ ജനാല തകര്‍ത്ത് അരി ഭക്ഷിച്ചിരുന്നു.പിന്നീട് വനമേഖലയിലേക്ക് പിന്‍വാങ്ങിയ ശേഷം രണ്ടാഴ്ച്ചത്തെ ഇടവെളയ്ക്ക് ശേഷമാണ് പടയപ്പ വീണ്ടും ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയത്.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories