ഒഡീഷ ട്രെയിന്‍ ദുരന്തത്തിന്റെ കാരണവും കാരണക്കാരെയും കണ്ടെത്തിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ്ങില്‍ ഉണ്ടായ പിഴവാണ് വലിയൊരു ദുരന്തത്തിലേക്ക് നയിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി.