സോഫ്റ്റ് ലാന്‍ഡിങ്ങിന് മുമ്പുള്ള ചന്ദ്രയാന്‍ 3ന്റെ നിര്‍ണായക ചാന്ദ്രപ്രവേശം ഇന്ന് നടക്കും. വൈകിട്ട് 7 മണിയോടെയാണ് പേടകം ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ മേഖലയ്ക്ക് സമീപം എത്തുക. ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലയത്തിലേക്ക് പേടകത്തെ കടത്തി വിടുക എന്നത് ഏറെ സങ്കീര്‍ണമായ പ്രക്രിയയാണ്.
പാഞ്ഞെത്തുന്ന പേടകത്തെ നിയന്ത്രിച്ച് വേണം ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലയത്തിലേക്ക് സുരക്ഷിതമായി കടത്തിവിടാന്‍. വേഗ നിയന്ത്രണം പാളിയാല്‍ പേടകം ഇടിച്ചിറങ്ങുകയോ ചന്ദ്രനും കടന്ന് ലക്ഷ്യം തെറ്റാനുമുള്ള സാധ്യത കാണുന്നുണ്ട്.