സ്വകാര്യ ബസ് ഉടമകള്‍ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. ദീര്‍ഘദൂര റൂട്ടില്‍ കെഎസ്ആര്‍ടിസിക്ക് സര്‍വ്വീസ് തുടരാം. 140 കിലോമീറ്ററിന് മുകളിലുള്ള റൂട്ടുകള്‍ കെഎസ്ആര്‍ടിസി ഏറ്റെടുത്തതിനെതിരെ സ്വകാര്യ ബസുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെട്ടില്ല.
സ്റ്റേ ആവശ്യപ്പെട്ട് ബസുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസ് എന്‍.നഗരേഷ് പരിഗണിച്ചത്.കെഎസ്ആര്‍ടിസി പുറത്തിറക്കിയ സ്‌കീം ചോദ്യം ചെയ്താണ് ഉടമകള്‍ കോടതിയിലെത്തിയത്.സ്‌കീം പുറത്തിറക്കും വരെ കെഎസ്ആര്‍ടിസി ദീര്‍ഘദുര റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്നത് നേരത്തെ കോടതി തടഞ്ഞിരുന്നു.
റൂട്ടുകൾ ഏറ്റെടുക്കാനുള്ള അധികാരം സർക്കാരിനുണ്ടെന്ന കോർപറേഷൻ്റെ വാദം പരിഗണച്ചാണ് കോടതി ഹർജിയിൽ ഇടപെടാതിരുന്നത്.