പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരിച്ച കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന് നാടിൻ്റെ അന്ത്യാഞ്ജലി. മൃതദേഹം ഇടപ്പള്ളി ശ്മശാനത്തിൽ സംസ്കരിച്ചു. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിലും വീട്ടിലും പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ കേരള, ഗോവ ഗർണർമാരും മന്ത്രിമാരും അന്തിമോപചാരം അർപ്പിച്ചു.