സമൂഹ മാധ്യമ ഉപയോഗം സകല സീമകളും ലംഘിച്ചു കൊണ്ടാണ് മുന്നോട്ടു പോവുന്നത്. പ്രത്യേകിച്ച് ഇന്നത്തെ യുവതലമുറ ദിവസം ശരാശരി ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ സ്ക്രീനിന് മുന്നില്‍ ചെലവഴിക്കുന്നുണ്ടെന്നും ഇതിൽ സിംഹഭാഗവും സമൂഹ മാധ്യമങ്ങളിലാണെന്നുമാണ് ഗവേഷണ ഫലങ്ങൾ. 2024 ൽ മനുഷ്യർ സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്ന സമയം കണക്ക് കൂട്ടിയാൽ അത് 500 ദശലക്ഷം വർഷങ്ങൾ ദൈർഘ്യമുള്ളതായിരിക്കുമെന്നാണ് വിലയിരുത്തലുകൾ.ഉപയോഗം കൂടിയതോടെ റീല്‍സുകളും ഷോർട്ടുസുകളും ഉണ്ടാക്കാനുള്ള മരണപാച്ചിലിലാണ് ചിലർ.
റീല്‍സില്ലാതെ ഇന്ന് നെറ്റിസണ്‍സിനു ഒരു ജീവിതമില്ല എന്ന രീതിയിലാണ് കാര്യങ്ങൾ. റീല്‍സിനു വേണ്ടി ചിലര്‍ എതറ്റംവരെയും പോവുകയും ചെയ്യും. റീല്‍സ് ഷൂട്ടിനിടെയുണ്ടാകുന്ന അപകടങ്ങളും മരണങ്ങളും ഇന്ന് പതിവ് വാര്‍ത്തയുമാണ്. റീല്‍സ് ഷൂട്ട് ചെയ്യുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് ട്രാവൽ വ്ലോഗറും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുമായ മുംബൈ സ്വദേശിനി മരിചത് അടുത്തയിടെയാണ്.
300 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.
റോഡരികില്‍ റീല്‍സ് ഷൂട്ടിനിടെ തെന്നിവീഴുന്ന യുവതിയുടെ വിഡിയോയാണ് ഇപ്പോള്‍ വൈറൽ.
ചുവന്ന നിറത്തിലുള്ള അടിപൊളി സാരി ധരിച്ചാണ് യുവതിയുടെ റീല്‍സ് ഷൂട്ട്. ബാഡ് ന്യൂസ് എന്ന സിനിമയിലെ തോബ-തോബ എന്ന ഗാനത്തിനായി ആടി തകർക്കാൻ തന്നെയാണ് യുവതിയുടെ പ്ലാൻ. ഇതിനിടയില്‍ ആണ് അത് സംഭവിക്കുന്നത്. ചുവടു ഒന്ന് പിഴച്ചു. ഒന്ന് തെന്നി. കാലു രണ്ടും അകന്ന് റോഡില്‍ വീഴുകയായിരുന്നു. പക്ഷെ തോറ്റു കൊടുക്കാൻ തയ്യാറല്ലായിരുന്നു. എഴുന്നേറ്റുവന്ന് ഡാൻസ് തുടര്‍ന്നു. യുവതി പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം തന്നെ നാല് ലക്ഷത്തിലേറെപേര്‍ കണ്ടുകഴിഞ്ഞു.
യുവതി വീണ് കുറച്ച് സമയത്തിനകം ഒരു ബസും റോഡിലൂടെ കടന്നുപോകുന്നുണ്ട്. ബസ് ഇടിക്കാനുള്ള സാധ്യതയും ഉണ്ടായിരുന്നു.