വര്‍ണവസന്തം വിടര്‍ത്തി കാഴ്ച്ച വിരുന്നൊരുക്കി നാട്ടിലെങ്ങും ഗുല്‍മോഹര്‍ പൂക്കള്‍ വിരിഞ്ഞു. പാതയോരങ്ങളില്‍ കൊഴിഞ്ഞു കിടക്കുന്ന പൂക്കള്‍ ചുവന്ന പരവതാനി വിരിച്ചതിനു സമാനമായി. വൈദ്യുതി വകുപ്പിന്റെ മൂലമറ്റം സര്‍ക്യൂട്ട് ഹൗസിന് സമീപവും അറക്കുളം സെന്റ് ജോസഫ് കോളേജിന്റെ ഗ്രൗണ്ടിന് സമീപത്തുമായാണ്, ഗുല്‍മോഹര്‍ മരം ഇലകള്‍ കാണാനാകാത്ത വിധം പൂത്തുലഞ്ഞ് നില്‍ക്കുന്നത്