Share this Article
ഉമ്മൻ ചാണ്ടി അനുസ്മരണം; മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ട സംഭവത്തിൽ കേസ്
The police have registered a case in the incident where the microphone was blocked while Chief Minister Pinarayi Vijayan was speaking

തിരുവനന്തപുരത്ത് ഉമ്മൻചാണ്ടി അനുസ്മരണ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ട സംഭവത്തിൽ കേസെടുത്ത് പോലീസ്. തിരുവനന്തപുരം കൻ്റോൺമെൻ്റ് പോലീസാണ് സ്വമേധയാ കേസെടുത്തത്. 

മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടത് മനപ്പൂർവമാണോ അതോ സാങ്കേതിക പ്രശ്നമാണോ എന്നാണ് പരിശോധിക്കുക. പരിപാടിയിൽ ഉപയോഗിച്ച മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ പരിശോധിക്കും. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ആണ് പരിശോധിക്കുക. കേരള പോലീസ് 118 E KPA ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article