ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനും റിലയന്‍സ് ചെയര്‍മാനുമായ മുകേഷ് അംബാനി തന്റെ ജീവനക്കാരന് സമ്മാനിച്ചത് 1500 കോടി രൂപയുടെ വീട്.തന്റെ വലം കൈയ്യായ മനോജ് മോദിക്കാണ് അംബാനി ഈ വീട് സമ്മാനിച്ചത്.
1.7 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 22 നിലകളുള്ള ഈ വീട് മുംബൈയിലെ നേപ്പിയന്‍സ് സീ റോഡിലാണ് പണികഴിപ്പിച്ചിരിക്കുന്നത്.തലത്തി ആന്‍ഡ് പാര്‍ട്‌ണേഴ്‌സ് എല്‍എല്‍പിയാണ് ഈ വീടിന്റെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വീട്ടുപകരണങ്ങള്‍ എല്ലാം ഇറ്റലിയില്‍ നിന്ന് ഇറക്കുമതി ചെയ്തവയാണ്.
ജീവനക്കാരോട് വളരെ സൗമ്യമായി പെരുമാറുന്ന മുകേഷ് അംബാനി ജീവനക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ പലപ്പോഴായി വാര്‍ത്തകളില്‍ നിറയാറുണ്ട്.മുകേഷ് അംബാനിയും മനോജ് മോദിയും മുംബെ യൂണിവേഴ്‌സിറ്റി ഓഫ് കെമിക്കല്‍സിലെ ബാച്ച് മേറ്റ്‌സാണ്.
1980 കളില്‍ മുകേഷ് അംബാനിയുടെ പിതാവ് ധീരുഭായ് അംബാനി കമ്പനി നയിക്കുമ്പോഴാണ് മനോജ് മോദി റിലയന്‍സില്‍ വരുന്നത്. ഇപ്പോള്‍ കമ്പനിയുടെ തന്നെ പ്രധാനപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്ന ആളാണ് മനോജ് മോദി.റിലയന്‍സ് ഒപ്പിട്ട നിരവധി ബില്യണ്‍ ഡോളര്‍ ഡീലുകളുടെ പിറകിലെ ബുദ്ധി മനോജ് മോദിയുടേതാണെന്ന് പറയപ്പെടുന്നു
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കാലങ്ങളായി നിത അംബാനിയുടെയും സുഹൃത്താണ് മനോജ് മോദി.മുകേഷ് അംബാനിയുടെ മക്കളായ ആകാശ് അംബാനി, ഇഷ അംബാനി എന്നിവരുമായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം നിലവില്‍ റിലയന്‍സ് റീട്ടെയിലിന്റെയും റിലയന്‍സ് ജിയോയുടെയും ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ്.