Share this Article
Union Budget
കൂറ്റന്‍ പാമ്പിനെ വീട്ടില്‍ നിന്ന് പിടികൂടി യുവതി; അമ്പരപ്പിക്കുന്ന അഭ്യാസപ്രകടനം- വീഡിയോ
വെബ് ടീം
posted on 20-08-2024
1 min read
rat snake catch

വിഷ പാമ്പുകൾ തൊട്ട് മലമ്പാമ്പുകളെ വരെ പിടികൂടുന്നവരുണ്ട്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ പുറത്തു വരുന്ന ഭൂരിഭാഗം ദൃശ്യങ്ങളും ഭയം ഉളവാക്കുന്നതാണ്. ഇപ്പോള്‍ യാതൊരുവിധ ഭയവുമില്ലാതെ വീടിനകത്ത് നിന്ന് കൂറ്റന്‍ പാമ്പിനെ പിടികൂടുന്ന യുവതിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സാരി ധരിച സുന്ദരിയായ യുവതിയാണ് വീടിനകത്ത് നിന്ന് പാമ്പിനെ പിടികൂടുന്നത്. സുരക്ഷാ സംവിധാനങ്ങള്‍ ഒന്നുമില്ലാതെ, വെറുംകൈ കൊണ്ടാണ് യുവതി ചേര എന്ന് തോന്നിക്കുന്ന  പാമ്പിനെ പിടികൂടിയത്. 

തുടര്‍ന്ന് പുറത്തേയ്ക്ക് കൊണ്ടുവന്ന യുവതി പാമ്പിനെ കൈയിലെടുത്ത് അഭ്യാസ പ്രകടനം നടത്തുന്നതും വിഡിയോയില്‍ ഉണ്ട്  ആളൊഴിഞ്ഞ സ്ഥലത്ത് പാമ്പിനെ തുറന്നുവിടുന്നിടത്താണ് ദൃശ്യങ്ങള്‍ തീരുന്നത്.

ചിലര്‍ യുവതിയുടെ ധൈര്യത്തെ പുകഴ്ത്തിയപ്പോള്‍ മറ്റു ചിലര്‍ ഇത്തരത്തില്‍ പാമ്പിനെ കൈകാര്യം ചെയ്യുന്നത് അപകടകരമാണ് എന്ന തരത്തില്‍ വിമര്‍ശനവും ഉന്നയിച്ചു. ദൃശ്യങ്ങള്‍ എവിടെ നിന്നുള്ളതാണ് എന്നതില്‍ വ്യക്തതയില്ല.

കൂറ്റൻ പാമ്പിനെ പിടിച്ചതിനു പിന്നാലെ യുവതിയുടെ അഭ്യാസപ്രകടനം ഇവിടെ ക്ലിക്ക് ചെയ്തു video കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article