Share this Article
ഈ സ്വഭാവം അത്ര നല്ലതല്ല കേട്ടോ...സീരിയല്‍ കില്ലര്‍മാര്‍ വരെ തോറ്റുപോന്ന ഓര്‍ക്കകളുടെ സ്വഭാവരീതി
Latest Trending News

ചിരിപ്പിച്ചും സന്തോഷിപ്പിച്ചും കാണികളുടെ മനംകവരുന്ന കൊലയാളി തിമിംഗലമെന്ന ഓര്‍ക്കകളുടെ സ്വഭാവരീതിയില്‍ ഈയിടെയായി വന്ന മാറ്റങ്ങളാണ് ചര്‍ച്ചയാകുന്നത്. ചിരിപ്പിച്ചും സന്തോഷിപ്പിച്ചും കാണികളുടെ മനംകവരുന്ന കൊലയാളി തിമിംഗലമെന്ന ഓര്‍ക്കകളുടെ സ്വഭാവരീതിയില്‍ ഈയിടെയായി വന്ന മാറ്റങ്ങളാണ് ചര്‍ച്ചയാകുന്നത്.

ഡോള്‍ഫിന്‍ കുടുംബത്തില്‍ വെച്ച് ഏറ്റവും വലിയവയായ കൊലയാളി തിമിംഗലം എന്ന ഓര്‍ക്കയുടെ പെരുമാറ്റത്തില്‍ ഈയിടെയായി സംഭവിച്ച മാറ്റങ്ങളാണ് ചര്‍ച്ചയാകുന്നത്. ഭൂമിയിലെ ഏറ്റവുംവലിയ ജീവിയായ നീലത്തിമിംഗിലത്തെ ജലോപരിതലത്തിലെത്തിച്ച് ശ്വാസംമുട്ടിക്കുക, അവയുടെ വായിലേക്ക് തലകയറ്റി നാവുപിഴുതെടുത്ത് ചോരയോടെ രുചിക്കുക, സ്രാവുകളുടെ കരള്‍ തുരന്നെടുത്ത് മറ്റ് ഓര്‍ക്കക്കൂട്ടങ്ങള്‍ക്ക് വിരുന്നൊരുക്കുക എന്നിവയാണ് ഭയാനകമായ പെരുമാറ്റ രീതികള്‍.

2019 മാര്‍ച്ചിലാണ് ഓര്‍ക്ക-തിമിംഗില സംഘര്‍ഷത്തിന്റെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മനുഷ്യരിലെ സീരിയല്‍ കില്ലര്‍മാര്‍വരെ തോറ്റുപോകുന്ന കടല്‍ക്രൂരതകളാണ് ഓര്‍ക്കകള്‍ക്കുള്ളത്. മൂര്‍ച്ചയുള്ള പല്ലുകള്‍കൊണ്ട് സ്രാവുകളെപ്പോലും വേട്ടയാടുന്നതിനാലാണ് ഓര്‍ക്കകള്‍ക്ക് കില്ലര്‍ വെയില്‍ എന്ന പേര് വീണത്. മത്സ്യബന്ധനബോട്ടുകളെ ആഴത്തില്‍ വലിച്ചുകൊണ്ടുപോവുക, പോര്‍പോയിസുകള്‍ എന്ന കടല്‍പ്പന്നികളെയും സാല്‍മണുകളെയും പന്തുതട്ടുംപോലെ എറിഞ്ഞുകളിക്കുക തുടങ്ങിയ ഓര്‍ക്കകളുടെ വിനോദങ്ങളും പേടിപ്പെടുത്തുന്നവയാണ്.

ഓര്‍ക്കകള്‍ കൂടുതല്‍ ബുദ്ധിമാന്മാരാകുന്നുവെന്നതിന്റെ ലക്ഷണമാണ് ഈ സ്വഭാവമാറ്റത്തിന് പിന്നാലെയെന്നാണ് ചിലരുടെ വാദം. കൂടുതല്‍ സ്മാര്‍ട്ടാകുന്നതിന്റെ ലക്ഷണങ്ങളാണെന്നും ശാരീരികമോ ജനിതകമോ ആയ മാറ്റം അതിനു പിന്നിലില്ലെന്നും മറ്റുചിലര്‍. മസ്തിഷിക വികാസത്തിന്റെയും ബുദ്ധിയുടെയും കാര്യത്തില്‍ മനുഷ്യന്‍ കഴിഞ്ഞാല്‍ രണ്ടാമതാണ് ഓര്‍ക്കകള്‍.

ഇത്തരം സ്വഭാവങ്ങള്‍ നേരത്തെ ഉണ്ടാകാമെന്നും മനുഷ്യരെപ്പോലെ പരിസ്ഥിതി മാറുന്നതിനനുസരിച്ച് ചില പുതുമകള്‍ പ്രദര്‍ശിപ്പിക്കുന്നതാകാമെന്നും പറയുന്നു. കൂടാതെ ചിരിപ്പിച്ചും സന്തോഷിപ്പിച്ചും കാണികളുടെ മനംകവരുന്നവയുമാണ് ഇവ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് ഓര്‍ക്കകളെ വ്യാപാകമായി പ്രദര്‍ശനത്തിനും മറ്റുമായി ഉപയോഗിച്ച് തുടങ്ങിയത്.ഡോള്‍ഫിന്‍ കുടുംബത്തില്‍ വെച്ച് ഏറ്റവും വലിയവയായ കൊലയാളി തിമിംഗലം എന്ന ഓര്‍ക്കയുടെ പെരുമാറ്റത്തില്‍ ഈയിടെയായി സംഭവിച്ച മാറ്റങ്ങളാണ് ചര്‍ച്ചയാകുന്നത്.

ഭൂമിയിലെ ഏറ്റവുംവലിയ ജീവിയായ നീലത്തിമിംഗിലത്തെ ജലോപരിതലത്തിലെത്തിച്ച് ശ്വാസംമുട്ടിക്കുക, അവയുടെ വായിലേക്ക് തലകയറ്റി നാവുപിഴുതെടുത്ത് ചോരയോടെ രുചിക്കുക, സ്രാവുകളുടെ കരള്‍ തുരന്നെടുത്ത് മറ്റ് ഓര്‍ക്കക്കൂട്ടങ്ങള്‍ക്ക് വിരുന്നൊരുക്കുക എന്നിവയാണ് ഭയാനകമായ പെരുമാറ്റ രീതികള്‍. 2019 മാര്‍ച്ചിലാണ് ഓര്‍ക്ക-തിമിംഗില സംഘര്‍ഷത്തിന്റെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മനുഷ്യരിലെ സീരിയല്‍ കില്ലര്‍മാര്‍വരെ തോറ്റുപോകുന്ന കടല്‍ക്രൂരതകളാണ് ഓര്‍ക്കകള്‍ക്കുള്ളത്. മൂര്‍ച്ചയുള്ള പല്ലുകള്‍കൊണ്ട് സ്രാവുകളെപ്പോലും വേട്ടയാടുന്നതിനാലാണ് ഓര്‍ക്കകള്‍ക്ക് കില്ലര്‍ വെയില്‍ എന്ന പേര് വീണത്. മത്സ്യബന്ധനബോട്ടുകളെ ആഴത്തില്‍ വലിച്ചുകൊണ്ടുപോവുക, പോര്‍പോയിസുകള്‍ എന്ന കടല്‍പ്പന്നികളെയും സാല്‍മണുകളെയും പന്തുതട്ടുംപോലെ എറിഞ്ഞുകളിക്കുക തുടങ്ങിയ ഓര്‍ക്കകളുടെ വിനോദങ്ങളും പേടിപ്പെടുത്തുന്നവയാണ്. ഓര്‍ക്കകള്‍ കൂടുതല്‍ ബുദ്ധിമാന്മാരാകുന്നുവെന്നതിന്റെ ലക്ഷണമാണ് ഈ സ്വഭാവമാറ്റത്തിന് പിന്നാലെയെന്നാണ് ചിലരുടെ വാദം.

കൂടുതല്‍ സ്മാര്‍ട്ടാകുന്നതിന്റെ ലക്ഷണങ്ങളാണെന്നും ശാരീരികമോ ജനിതകമോ ആയ മാറ്റം അതിനു പിന്നിലില്ലെന്നും മറ്റുചിലര്‍. മസ്തിഷിക വികാസത്തിന്റെയും ബുദ്ധിയുടെയും കാര്യത്തില്‍ മനുഷ്യന്‍ കഴിഞ്ഞാല്‍ രണ്ടാമതാണ് ഓര്‍ക്കകള്‍. ഇത്തരം സ്വഭാവങ്ങള്‍ നേരത്തെ ഉണ്ടാകാമെന്നും മനുഷ്യരെപ്പോലെ പരിസ്ഥിതി മാറുന്നതിനനുസരിച്ച് ചില പുതുമകള്‍ പ്രദര്‍ശിപ്പിക്കുന്നതാകാമെന്നും പറയുന്നു. കൂടാതെ ചിരിപ്പിച്ചും സന്തോഷിപ്പിച്ചും കാണികളുടെ മനംകവരുന്നവയുമാണ് ഇവ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് ഓര്‍ക്കകളെ വ്യാപാകമായി പ്രദര്‍ശനത്തിനും മറ്റുമായി ഉപയോഗിച്ച് തുടങ്ങിയത്.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article